scorecardresearch

ഭാരം നിയന്ത്രണം, കായികതാരമെന്ന നിലയിൽ തൻ്റെ ഉത്തരവാദിത്വം: മേരി കോം

അഭിപ്രായം സ്വന്തം കാര്യത്തിൽ മാത്രമാണെന്നും ആറു തവണ ലോക ചാമ്പ്യനായ മേരി കോം വ്യക്തമാക്കി

അഭിപ്രായം സ്വന്തം കാര്യത്തിൽ മാത്രമാണെന്നും ആറു തവണ ലോക ചാമ്പ്യനായ മേരി കോം വ്യക്തമാക്കി

author-image
Sports Desk
New Update
Mary Kom, Mery Kom

ചിത്രം: ഇൻസ്റ്റഗ്രാം

ഒരു കായിക താരമെന്ന നിലയിൽ ശരീരഭാരം നിയന്ത്രിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന്, ആറു തവണ ലോക ചാമ്പ്യനായ ബോക്‌സർ മേരി കോം. എന്നാൽ ഇതു തന്റെ കാര്യത്തിൽ മാത്രമുള്ള അഭിപ്രായമാണെന്നും, ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ അല്ലെന്നും മേരി കോം വ്യക്തമാക്കി.

Advertisment

'കഴിഞ്ഞ കുറേ വർഷങ്ങളായി താനും ഭാരം നിയന്ത്രിക്കുന്നു. അറിഞ്ഞപ്പോൾ നിരാശ തോന്നി. ശരീര ഭാരം എപ്പോഴും വളരെ പ്രധാനപ്പെട്ടതാണ്. അത് തന്റെ ഉത്തരവാദിത്തമാണ്. അതിൽ മാറ്റാരെയും തനിക്ക് കുറ്റപ്പെടുത്താനാകില്ല,' മേരി കോം പറഞ്ഞു. 

വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ അങ്ങനെ പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മേരി കോം പറഞ്ഞു. 'സ്വന്തം കാര്യത്തിൽ മാത്രമാണ് ഈ അഭിപ്രായം പറയുന്നത്. കൃത്യമായി ഭാരം നിയന്ത്രിച്ചില്ലെങ്കിൽ എങ്ങനെ മത്സരിക്കും,' മേരി കോം കൂട്ടിച്ചേർത്തു.

Advertisment

ഒളിമ്പിക്‌സിൽ ഗുസ്തിയിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്‌സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായിരുന്നു.

ഫൈനലിൽ മെഡൽ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഫോഗട്ടിനും ഇന്ത്യയ്ക്കും കനത്ത ആഘാതമായിരുന്നു താരത്തെ അയോഗ്യയാക്കി കൊണ്ടുള്ള ഒളിമ്പിക്‌സ് അസോസിയേഷന്റെ നടപടി. അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് കായികരംഗത്ത് നിന്ന് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താരം ലോക കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

Read More

Vinesh phogat Mary Kom

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: