scorecardresearch

ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ; ഐതിഹാസിക വിജയം, പരമ്പര

സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ച മത്സരമാണ് ടീം ഇന്ത്യ നേടിയത്

സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ച മത്സരമാണ് ടീം ഇന്ത്യ നേടിയത്

author-image
Sports Desk
New Update
India Bangladesh 2nd Test

ചിത്രം: എക്സ്/ബിസിസിഐ

കാൻപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് വിജയച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. 5-ാം ദിവസം രണ്ടു സെഷനുകൾ ബാക്കിനിൽക്കെ  95 റൺസ് പിന്തുടർന്ന ഇന്ത്യ ഏഴു വിക്കറ്റിനാണ് മത്സരം സ്വന്തമാക്കിയത്. ആദ്യ ദിനം മഴ മൂലം 35 ഓവറിനു ശേഷം കളി അവസാനിപ്പിക്കുകയായിരുന്നു. രണ്ടും മൂന്നും ദിവസങ്ങൾ മഴ വില്ലനായി. ഒരു പന്തു പോലും ഈ ദിവസങ്ങളിൽ എറിയാൻ സാധിച്ചിരുന്നില്ല. 

Advertisment

സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആക്രമണ ബാറ്റിങ് ശൈലിയാണ് ഇരു ടീമുകളും നാല്, അഞ്ചു ദിവസങ്ങളിൽ പുറത്തെടുത്തത്. രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റു നഷ്ടത്തിൽ 17.2 ഓവറിലാണ് ഇന്ത്യ ലക്ഷ്യംകണ്ടത്. 45 പന്തിൽ 51 റൺസുമായി യശ്വസി ജയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറി നേടി.

29 റൺസുമായി വിരാട് കോഹ്ലിയും, 4 റൺസുമാഇ ഋഷഭ് പന്തും പുറത്താകാതെ നിന്നു. എട്ടു റൺസ് നേടിയ നായകൻ രോഹിത് ശർമ്മയുടെയും, ആറു റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകളും ഇന്ത്യക്കു നഷ്ടമായിരുന്നു. ബംഗ്ലാദേശിനായി, ഒൻപത് ഓവറിൽ 44 റൺസു വിട്ടുകൊടുത്ത് മെഹിദി ഹസൻ മിറാസ് രണ്ടു വിക്കറ്റു വീഴ്ത്തി. തൈജുൽ ഇസ്ലാം ഒരു വിക്കറ്റു നേടി.

Advertisment

ആദ്യ ഇന്നിങ്സിൽ 51 പന്തിൽ 72 റൺസ് നേടി ആക്രമണ ബാറ്റിങ്ങാണ് ജയ്സ്വാൾ പുറത്തെടുത്തത്. ഏകദിന മത്സരം അനുസ്മരിപ്പിച്ച ഇന്നിങ്സിൽ, രോഹിത് 11 പന്തിൽ 23, ഗില്ല് 36 പന്തിൽ 39, കോഹ്ലി 35 പന്തിൽ 47, കെ.എൽ. രാഹുൽ 43 പന്തിൽ 68 എന്നിങ്ങനെ സ്കോർ നേടിയിരുന്നു. 9 വിക്കറ്റ് നഷ്ടത്തിൽ 285 റൺസിനാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്.  സ്കോർ, ബംഗ്ലദേശ്– 233, 146, ഇന്ത്യ– 285/9 ഡിക്ലയർ, 98/3.

Read More

India Vs Bangladessh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: