scorecardresearch

ആ കാര്യത്തിൽ രോഹിത് ശർമ്മ സ്വിസ് വാച്ചു പോലെ വിശ്വസ്തനെന്ന് പരിശീലകൻ

ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പ്രകടനത്തെ അഭിനന്ദിച്ച് കോച്ച്

ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പ്രകടനത്തെ അഭിനന്ദിച്ച് കോച്ച്

author-image
Sports Desk
New Update
Rohit Sharma, One HandCatch

ചിത്രം: എക്സ്

രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിൽ പ്രധാന ഹൈലൈറ്റുകളായി മാറിയത്, ഒറ്റക്കൈകൊണ്ടു നേടിയ രണ്ടു ക്യാച്ചുകളായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയും മുഹമ്മദ് സിറാജുമായിരുന്നു ഈ മനോഹരമായ ക്യാച്ചുകൾക്കു പിന്നിൽ. ഇപ്പോഴിതാ, ടീമിന്റെ ഫീൽഡിങ് മികവിനെ അഭിനന്ദിക്കുകയാണ് ഇന്ത്യയുടെ ഫീൽഡിങ് കോച്ച് ടി. ദിലീപ്.

Advertisment

ഇന്ത്യൻ നായകനെ അഭിനന്ദിച്ച ദിലീപ്, ക്യാച്ചിംഗിൻ്റെ കാര്യത്തിൽ, രോഹിത് സ്വിസ് വാച്ചുപോലെ വിശ്വസ്തനാണെന്നു പറഞ്ഞു. നാലാം ദിനം, ബംഗ്ലാദേശിൻ്റെ ആദ്യ ഇന്നിംഗ്‌സിലെ 49-ാം ഓവറിലാണ് മനോഹരമായ ക്യാച്ചിലൂടെ ലിറ്റൺ ദാസിന്റെ കവറിലൂടെയുള്ള ഷോട്ട് രോഹിത് കൈയിൽ ഭദ്രമാക്കിയത്.

ടൈമിങ്ങും ചാട്ടവും കൃത്യമായില്ലെങ്കിൽ പന്ത് എളുപ്പം നഷ്ടപ്പെടുമെന്ന് രോഹ്ത് ശർമ്മ പ്രതികരിച്ചു. ശരിയായ സമയത്ത് ചാടിയെന്നും, ശരിയായ സമയത്ത് കൃത്യസ്ഥലത്തു കൈവയ്ക്കാൻ സാധിച്ചെന്നും, ലക്കുള്ളതുകൊണ്ടാണ് പന്തു കൈയ്യിലിരുന്നതെന്നും, കേച്ചിന്റെ അഭിനന്ദനത്തോട് പ്രതികരിച്ച് രോഹിത് പറഞ്ഞു.

Advertisment

5-ാം ദിവസം രണ്ടു സെഷനുകൾ ബാക്കിനിൽക്കെ 95 റൺസ് പിന്തുടർന്ന ഇന്ത്യ ഏഴു വിക്കറ്റിനാണ് രണ്ടാം ടെസ്റ്റ് സ്വന്തമാക്കിയത്. ആദ്യ ദിനം മഴ മൂലം 35 ഓവറിനു ശേഷം കളി അവസാനിപ്പിക്കുകയായിരുന്നു. രണ്ടും മൂന്നും ദിവസങ്ങൾ മഴ വില്ലനായി. ഒരു പന്തു പോലും ഈ ദിവസങ്ങളിൽ എറിയാൻ സാധിച്ചിരുന്നില്ല. 

സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആക്രമണ ബാറ്റിങ് ശൈലിയാണ് ഇരു ടീമുകളും നാല്, അഞ്ചു ദിവസങ്ങളിൽ പുറത്തെടുത്തത്. രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റു നഷ്ടത്തിൽ 17.2 ഓവറിലാണ് ഇന്ത്യ ലക്ഷ്യംകണ്ടത്. 45 പന്തിൽ 51 റൺസുമായി യശ്വസി ജയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറി നേടി.

Read More

Team India Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: