scorecardresearch

സെഞ്ചുറിക്ക് അടുത്തപ്പോഴും എന്തിന് ഇങ്ങനെ ബാറ്റ് ചെയ്തു? സഞ്ജുവിന്റെ മറുപടി

സഞ്ജുവിന്റെ മിന്നും പ്രകടനത്തിൽ കോരിത്തരിച്ചത് മലയാളികൾ മാത്രമല്ല ഇന്ത്യ ഒന്നാകെയാണ്

സഞ്ജുവിന്റെ മിന്നും പ്രകടനത്തിൽ കോരിത്തരിച്ചത് മലയാളികൾ മാത്രമല്ല ഇന്ത്യ ഒന്നാകെയാണ്

author-image
Sports Desk
New Update
Sanju samson, Surya Kumar Yadav

ചിത്രം: ബിസിസിഐ

ടി20 ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച 297 എന്ന സ്കോറിലേക്ക് ഇന്ത്യൻ ടീമിനെ കൊണ്ടെത്തിച്ച സൂര്യകുമാർ യാദവിന്റെയും സഞ്ജു സാംസണിന്റെയും കൂട്ടുകെട്ടാണ് ആരാധകരുടെ മനസിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത്. ആരാധകരെ ആവേശത്തിലാഴ്ത്തിയ മത്സരമായിരുന്നു ബംഗ്ലാദേശിനെതിരെ ഇന്ത്യ കാഴ്ചവെച്ചത്. സഞ്ജുവിന്റെ മിന്നും പ്രകടനത്തിൽ കോരിത്തരിച്ചത് മലയാളികൾ മാത്രമല്ല ഇന്ത്യ ഒന്നാകെയാണ്. സെഞ്ചുറിയോട് അടുത്തിട്ടും പുറത്താകുമെന്ന ഭയമില്ലാതെയാണ് സഞ്ജു കളിച്ചത്.

Advertisment

മൽസരത്തിനുശേഷം സഞ്ജുവിന്റെ അപകടകരമായ ഈ ബാറ്റിങ്ങിനെക്കുറിച്ച് സൂര്യകുമാർ യാദവ് ചോദിച്ചു. അതിനു സഞ്ജു നൽകിയ മറുപടിയാണ് കായികപ്രേമകളുടെ മനം കവരുന്നത്. ''വളരെ സന്തോഷമുണ്ട്. പറയാൻ വാക്കുകളില്ല. എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു.  എനിക്കറിയാം നൂറിലേക്ക് എത്തുക എന്നത് തന്നെ പ്രയാസമുള്ള കാര്യമാണെന്ന്, പക്ഷെ ത്രിപ്പിൾ ഡിജിറ്റ് അക്കത്തിലേക്ക് അടിച്ച് കേറാമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞാൻ എന്റെ ജോലി ചെയ്തു, സ്വയം വിശ്വസിച്ചു. ആ നൂറ് ആഘോഷിക്കാൻ നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നതിൽ സന്തോഷമുണ്ട്,'' സഞ്ജു പറഞ്ഞു.

6 വിക്കറ്റിൽ 297 റൺസ് ആണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവും സഞ്ജുവും കൂടി 173 റൺസ് എടുത്തു. ടിറ്റ്വന്റി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ നിലകളിലൊന്നാണിത്.

Advertisment

Read More

suryakumar yadav Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: