scorecardresearch

"നിന്റെ അച്ഛനാടാ പറയുന്നേ... പിച്ച് നോക്കി കളിയടാ:" സഞ്ജുവിനോട് അച്ഛൻ സാംസൺ

സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചു എന്നൊരു തോന്നൽ ഇപ്പോൾ ഉണ്ടെന്നും, ഇനി തനിക്ക് ധൈര്യമായി കളി കാണാമെന്നും സാംസൺ പറഞ്ഞു

സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചു എന്നൊരു തോന്നൽ ഇപ്പോൾ ഉണ്ടെന്നും, ഇനി തനിക്ക് ധൈര്യമായി കളി കാണാമെന്നും സാംസൺ പറഞ്ഞു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sanju Samson, V Samson

ചിത്രം: എക്സ്

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ താണ്ഡവമാടിയ മത്സരത്തിനാണ്, ശനിയാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം സാക്ഷിയായത്. വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. മലയാളി താരത്തിന്റെ, വെടിക്കെട്ടോടുകൂടിയ ദസറ ആഘോഷമായിരുന്നു യഥാർത്ഥത്തിൽ ബംഗ്ലാദേശ് ഇന്നലെ കണ്ടത്.

Advertisment

സഞ്ജുവിന്റെ പ്രകടനത്തോട് വൈകാരികമായി പ്രതികരിക്കുകയാണ് അച്ഛൻ സാംസൺ. ഇന്നലെത്തെ കളി കണ്ടില്ലെന്നും, പേടി ആയിരുന്നുവെന്നും, സാംസൺ പറഞ്ഞു. "പത്തു പന്ത്രണ്ട് വർഷമായി സഞ്ജു ഇന്ത്യൻ ടീമിന് അകത്തും പുറത്തുമായി കളിക്കുകയാണ്. 12 വർഷത്തോളം നഷ്ടമായി. 2013ൽ മികച്ച പ്ലെയറായ സമയത്ത് ടീമിൽ സ്ഥിരാംഗമാകേണ്ട ആളായിരുന്നു.

നിർഭാഗ്യവശാൽ അതിനു സാധിക്കാതെ പോയി. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ സെഞ്ചുറി നേടിയിരുന്നു. നമ്മൾ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന താരങ്ങൾ ഉണ്ടായിരുന്നിട്ടും, നിർഭാഗ്യവശാൽ സഞ്ജു ടീമിന്റെ ഭാഗമല്ലാതായി. ഇപ്പോൾ പുതിയ കോച്ച് വന്നും, പുതിയ അവസരം വന്നു. പുതിയ ക്യാപ്റ്റൻ വന്നു. സഞ്ജുവിന് അവസരം കൊടുത്തു," സാംസൺ ഏഴ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Advertisment

സഞ്ജു സെഞ്ചുറിക്ക് അരികിലെത്തിയെന്ന്, ഡൽഹിയിലെ ഒരു സുഹൃത്ത് ഫോൺ വിളിച്ചു പറയുകയായരുന്നുവെന്ന് സാംസൺ പറഞ്ഞു. സഞ്ജു ഇന്ത്യൻ ടീമിൽ പൊസിഷൻ ഉറപ്പിച്ചു എന്ന ഒരു തോന്നൽ ഇപ്പോൾ ഉണ്ടെന്നും, ഇനി ധൈര്യമായി കളി കാണാമെന്നും അദ്ദേഹം പറഞ്ഞു.

അവസരം വിനിയോഗിക്കുന്നില്ലെന്ന വിമർശനങ്ങൾ വന്ന സമയത്ത്, "കിരീടത്തിൽ തിലകൻ സാർ മോഹൻലാലിനോട് പറയുന്നതു പോലെ, 'നിന്റെ അച്ഛനാടാ പറയുന്നേ... പിച്ചു നോക്കി കളിയടാ..." എന്നു പറഞ്ഞിട്ടുണ്ടെന്നും സാംസൺ പറഞ്ഞു. 'സഞ്ജു അദ്ദേഹത്തിന്റെ ശൈലിയിലാണ് കളിക്കുന്നത്, അതിൽ നിന്നു മാറാൻ ആഗ്രഹിക്കുന്നുമില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.

നാൽപതു പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. 47 പന്തിൽ 111 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒരോവറിൽ അഞ്ചു സിക്സറുകൾ പറത്തിയത് ഉൾപ്പെടെയായിരുന്നു സഞ്ചുവിന്റെ വെടിക്കെട്ട്. 20 ഓവറിൽ ആറു വിക്കറ്റു നഷ്ടത്തിൽ 297 റൺസാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയത്. 133 റൺസിനാണ് ബംഗ്ലാ കടുവകളെ ഇന്ത്യ തറപറ്റിച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 75, ഹാർദിക് പാണ്ഡ്യ 47, റിയാൻ പരാഗ് 34, റൺസുകൾ വീതം ഇന്ത്യക്കായി തിളങ്ങി.

Read More

India Vs Bangladessh Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: