scorecardresearch

40 പന്തിൽ 100; ബംഗ്ലാദേശിനെതിരെ സൂപ്പർ സെഞ്ച്വറിയുമായി സഞ്ജു

ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യയ്ക്കായി സഞ്ജുവിൻറെ രണ്ടാം സെഞ്ചുറിയാണിത്

ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യയ്ക്കായി സഞ്ജുവിൻറെ രണ്ടാം സെഞ്ചുറിയാണിത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
SANJU SAMSON

ഇന്ത്യയ്ക്കായി സഞ്ജുവിൻറെ രണ്ടാം സെഞ്ചുറിയാണിത് (ഫൊട്ടൊ എക്സ്-ബിസിസിഐ)

ഹൈദരാബാദ്:ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മത്സരം പുരോഗമിക്കുമ്പോൾ സഞ്ജു സാംസൺ 40 പന്തിൽ 100 റൺസുമായി ബാറ്റിംഗ് തുടരുന്നു. സഞ്ജുവിനൊപ്പം സൂര്യകുമാർ യാദവാണ് (65) ക്രീസിലുള്ളത്. ഇരുവരുടേയും ഇന്നിംഗ്സിന്റെ കരുത്തിൽ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തിട്ടുണ്ട്. അഭിഷേക് യാദവിന്റെ (4) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

Advertisment

സ്‌കോർബോർഡിൽ 23 റൺസ് മാത്രമുള്ളപ്പോൾ അഭിഷേക് ശർമയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തൻസിം ഹസൻ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. സ്പിൻ-പേസ് ഭേദമില്ലാതെ ബംഗ്ലാ ബൗളർമാരെ സഞ്ജു തലങ്ങും പായിച്ചു. റിഷാദ് ഹുസൈന്റെ ഒരോവറിൽ അഞ്ച് സിക്സുകളാണ് സഞ്ജു പായിച്ചത്. 

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീനിയർ താരം മുഹമ്മദുള്ളയുടെ അവസാന ട്വന്റി 20യിൽ ആശ്വാസ ജയത്തിനായി ബംഗ്ലാദേശ്.ബാറ്റർമാരുടെ നിറംമങ്ങിയ പ്രകടനമാണ് ബംഗ്ലാദേശിന്റെ പ്രധാന പ്രതിസന്ധി. ബൗളിംഗ് നിരയ്ക്കും സ്ഥിരതയില്ല.

Advertisment

അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ നാല് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ കളിക്കുന്നുണ്ട്. ഈ ടീമിലേക്ക് പരിഗണിക്കപെടണമെങ്കിൽ സഞ്ജുവിന് ഹൈദരാബാദിലെങ്കിലും വലിയ സ്‌കോർ നേടിയെ മതിയാവു. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ സ്‌കോർ നേടാതെ പുറത്തായ ഓപ്പണർ അഭിഷേക് ശർമക്കും മത്സരം നിർണായകമാണ്.

Read More

Indian Cricket Team T20 India Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: