scorecardresearch

വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനായി തുറന്നത് വലിയ അവസരം; വെളിപ്പെടുത്തി താരം

ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സഞ്ജു പറഞ്ഞു

ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സഞ്ജു പറഞ്ഞു

author-image
Sports Desk
New Update
Sanju Samson Test Jersy

ചിത്രം: എക്സ്

ബംഗ്ലാദേശിനെതിരെ മലയാളി താരം സഞ്ജു സാംസൺ നേടിയ തകർപ്പൻ സെഞ്ചുറി അങ്ങനെയൊന്നും ക്രിക്കറ്റ് ആരാധകർ മറുന്നു കാണില്ല. വിമർശിച്ചവരോടും വെല്ലുവിളിച്ചവരോടുമുള്ള സഞ്ജുവിന്റെ വ്യക്തമായ മറുപടിയായിരുന്നു 47 പന്തുകളിലെ 111 റൺസ് നേട്ടം.

Advertisment

ഇപ്പോഴിതാ വെടിക്കെട്ടു പ്രകടനത്തിനു പിന്നാലെ ഒരു വലിയ അവസരം തനിക്കു ലഭിച്ചേക്കുമെന്ന് വെളിപ്പെടുത്തുകയാണ് സഞ്ജു. ടെസ്റ്റു ടീമിലേക്ക് തന്നെ പരിഗണിച്ചേക്കുമെന്ന സൂചന ടീം മാനേജ്‌മെന്റില്‍ നിന്ന് ലഭിച്ചുവെന്നാണ് താരം പറയുന്നത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.

'റെഡ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താനുള്ള കഴിവ് എനിക്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. കേവലം വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രം ഒതുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നാണ് എൻ്റെ ആഗ്രഹം. ദുലീപ് ട്രോഫിക്ക് മുൻമ്പ്, റെഡ് ബോൾ ക്രിക്കറ്റിലേക്ക് എന്നെ പരിഗണിക്കുന്നുണ്ടെന്ന് ലീഡർഷിപ്പ് ഗ്രൂപ്പ് എന്നോട് സംസാരിച്ചിരുന്നു.

Advertisment

അവർ എന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കുന്നുണ്ടെന്നും, അതിനാൽ തന്നെ കൂടുതൽ ഗൗരവകരമായി ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങളെ കാണണമെന്നും പറഞ്ഞിരുന്നു. മാത്രമല്ല രഞ്ജി ട്രോഫി ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിക്കണമെന്നും മാനേജ്മെന്റ് പറഞ്ഞു,' സഞ്ജു പറഞ്ഞു. അടുത്തിടെ അനന്തപുരിൽ നടന്ന ദുലീപ് ട്രോഫി രണ്ടാം റൗണ്ട്, മൂന്ന്, റൗണ്ടുകളിൽ ഇന്ത്യ ഡിയെ സഞ്ജു പ്രതിനിധീകരിച്ചിരുന്നു.

Read More

Indian Cricket Team Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: