/indian-express-malayalam/media/media_files/uploads/2018/04/cameroon180411144157-01-cameroon-commonwealth-games-exlarge-169.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2026ലെ ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് നിരവധി മത്സരയിനങ്ങൾ ഒഴിവാക്കി. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന ഹോക്കി, ഗുസ്തി, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, സ്‌ക്വാഷ്, ഷൂട്ടിങ് എന്നീ ഇനങ്ങളാണ് ഗെയിംസിൽ നിന്ന് ഒഴിവാക്കിയത്. വലിയ പണചെലവിനെ തുടർന്നാണ് തീരുമാനം.
ഗെയിംസ് നടത്താനുള്ള വലിയ സാമ്പത്തിക ചെലവിനെ തുടർന്ന് ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പിന്മാറിയതിനെ തുടർന്നാണ് ആതിഥേയത്വം വഹിക്കാൻ സ്‌കോട്ട്‌ലൻഡ് രംഗത്തെത്തുന്നത്.
\2026 ജൂലായ് 23 മുതൽ ഓഗസ്റ്റ് രണ്ട് വരെയാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക. ബജറ്റ് സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരയിനങ്ങൾ ഒഴിവാക്കിയതെന്നാണ അധികൃതർ നൽകുന്ന സൂചന. ഇതേത്തുടർന്ന് പത്ത് മത്സരയിനങ്ങൾ മാത്രമാകും ഗെയിംസിൽ ഉണ്ടാകുക.
ഗെയിംസിൽനിന്ന് ഹോക്കിയും ഗുസ്തിയും ഒഴിവാക്കുന്നത് ഇന്ത്യയ്ക്കു കനത്ത തിരിച്ചടിയാകും. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുരുഷ ടീം ഹോക്കിയിൽ മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. ഒരു സ്വർണമടക്കം മൂന്ന് മെഡലുകൾ ഇന്ത്യൻ വനിതാ ടീമും സ്വന്തമാക്കിയിട്ടുണ്ട്.
Read More
- പന്തിന് ഇത് ശീലം; പടിക്കൽ കലമുടക്കുന്നതിൽ രണ്ടാമൻ; 99ൽ പുറത്തായ ഇന്ത്യൻ താരങ്ങൾ ഇവർ
- രഞ്ജി ട്രോഫിയിൽ മികച്ച തുടക്കവുമായികേരളം; നെടുംതൂണായി സഞ്ജു ടീമിൽ; രോഹന് കുന്നുമ്മലിന് അര്ദ്ധ സെഞ്ചുറി
- രോഹിതിനു പകരും ഗിൽ ഓപ്പണറാകില്ല; സാധ്യത ഈ താരത്തിന്: അനിൽ കുംബ്ലെ
- വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനായി തുറന്നത് വലിയ അവസരം; വെളിപ്പെടുത്തി താരം
- സെഞ്ചുറിക്ക് അടുത്തപ്പോഴും എന്തിന് ഇങ്ങനെ ബാറ്റ് ചെയ്തു? സഞ്ജുവിന്റെ മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.