scorecardresearch

ഒടുവിൽ രാഹുൽ പുറത്ത്; ക്യാപ്റ്റനെ കൈവിടാനൊരുങ്ങി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

2024 ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരബാദിനോട് പരാജയപ്പെട്ട ശേഷം, ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ചിരുന്നു

2024 ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരബാദിനോട് പരാജയപ്പെട്ട ശേഷം, ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ചിരുന്നു

author-image
Sports Desk
New Update
KL Rahul, LSG

ചിത്രം: സ്ക്രീൻഗ്രാബ്/ജിയോ സിനിമ

മെഗാ താരലേലത്തിനു മുന്നോടിയായി നിക്കോളാസ് പൂരൻ ഉൾപ്പെടെയുള്ള താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്‌ജി). നിലനിർത്തുന്ന താരങ്ങളിൽ നാല് ഇന്ത്യൻ യുവതാരങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, തുടക്കം മുതൽ ടീമിനൊപ്പമുണ്ടായിരുന്ന നായകൻ കെ.എൽ രാഹുലിനെ, നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റിൽ എൽഎസ്ജി ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

Advertisment

അവസാന ഐപിഎൽ സീസണിൽ രാഹിലിന്റെ നേതൃത്വത്തിൽ എൽഎസ്ജിക്ക് പ്ലേ ഓഫിൽ എത്താൻ സാധിച്ചിരുന്നില്ല. 10 ടീമുകളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് എൽഎസ്ജി ഫിനിഷ് ചെയ്തത്. നിരവധി മത്സരങ്ങളിൽ ക്യാപ്റ്റൻസിയുടെ പേരിൽ കെ.എൽ രാഹുൽ വിമർശനം നേരിട്ടിരുന്നു.

സൺറൈസേഴ്സ് ഹൈദരബാദിനോട് പരാജയപ്പെട്ട ശേഷം ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായി രാഹുൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ നായകൻ ടീം മാറുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

അടുത്ത ഐപിഎൽ സീസണിലേക്ക് നിക്കോളാസ് പൂരൻ, മായങ്ക് യാദവ്, രവി ബിഷ്‌നോയ്, അൺക്യാപ്പ്ഡ് താരങ്ങളായ മൊഹ്‌സിൻ ഖാൻ, ആയുഷ് ബഡോണി എന്നിവരെ ലക്‌നൗ സൂപ്പർ ജയൻ്റ്സ് നിലനിർത്തു മെന്നാണ് ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. അവസാന നിമിഷം തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ കെ.എൽ രാഹുൽ ടീമിൽ ഉണ്ടാകില്ല.

Advertisment

ഐപിഎൽ 2024 സീസണിൽ, സൂപ്പർ ജയൻ്റ്‌സിനു വേണ്ടി ഏറ്റവും കൂടുതൽ റൺസു നേടിയ താരമാണ് രാഹുൽ. 14 ഇന്നിംഗ്‌സുകളിൽ നിന്നായി 37.14 ശരാശരിയിലും 136.12 സ്‌ട്രൈക്ക് റേറ്റിലും 520 റൺസ് താരം നേടിയിരുന്നു.

Read More

Kl Rahul Ipl Auction

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: