/indian-express-malayalam/media/media_files/2024/10/28/kZFwNjmg0BgnzPfFo2QB.jpg)
ഏഴു വിക്കറ്റ് നഷ്ട്ടത്തില്‍ 267 റൺസെന്ന നിലയിലാണ് കേരളം
ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ശക്തമായി തിരിച്ചു വരവ് നടത്തി കേരളം. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ട്ടത്തില്‍ 267 റൺസെന്ന നിലയിലാണ് കേരളം. 64 റൺസോടെ സൽമാൻ നിസാറും 30 റൺസോടെ മൊഹമ്മദ് അസറുദ്ദീനുമാണ് കളി നിർത്തുമ്പോൾ ക്രീസിൽ.
നാലു വിക്കറ്റിന് 51 റൺസെന്ന നിലയിൽ വലിയ തകർച്ചയെ അഭിമുഖീകരിച്ചു കൊണ്ടാണ് കേരളം മൂന്നാം ദിവസം കളി തുടങ്ങിയത്. 32 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. 12 റൺസെടുത്ത ക്യാപ്റ്റന്‍ സച്ചിൻ ബേബിയെയും 31 റൺസെടുത്ത അക്ഷയ് ചന്ദ്രനെയും ഇഷാൻ പോറലാണ് പുറത്താക്കിയത്.
View this post on InstagramA post shared by Kerala Cricket Association (@keralacricketassociation)
ഏഴാം വിക്കറ്റിൽ ജലജ് സക്സേനയും സൽമാൻ നിസാറും ഒത്തു ചേർന്നതോടെ കണ്ടത് കേരളത്തിൻ്റെ ശക്തമായ തിരിച്ചുവരവാണ്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 140 റൺസ് പിറന്നു. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ജലജ് സക്സേനയെ സിന്ധു ജെയ്സ്വാൾ ആണ് പുറത്താക്കിയത്. ജലജ് സക്സേന 84 റൺസെടുത്തു.
തുടർന്ന് സൽമാൻ നിസാറിനൊപ്പം ഒത്തു ചേർന്ന മൊഹമ്മദ് അസറുദ്ദീനും മികച്ച രീതിയിൽ ബാറ്റ് വീശി. ഇരുവരുടെ.ും കൂട്ടുകെട്ടിൽ 44 റൺസ് പിറന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാൻ പോറലാണ് ബംഗാൾ ബൌളിങ് നിരയിൽ തിളങ്ങിയത്. പശ്ചിമ ബംഗാളിലെ സാള്‍ട്ട് ലേക്ക് ജെ.യു സെക്കന്റ് ക്യാമ്പസ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
Read More
- ഒടുവിൽ രാഹുൽ പുറത്ത്; ക്യാപ്റ്റനെ കൈവിടാനൊരുങ്ങി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
- ബാഴ്സലോണ മാജിക്; നാല് ഗോളിന് റയലിനെ തകർത്തു
- കളി മറന്ന് ഇന്ത്യ; ചരിത്രമെഴുതി ന്യൂസിലൻഡ്
- ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- ഹോക്കി,ഗുസ്തി,ഷൂട്ടിങ് തുടങ്ങിയവ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഒഴിവാക്കി
- പന്തിന് ഇത് ശീലം; പടിക്കൽ കലമുടക്കുന്നതിൽ രണ്ടാമൻ; 99ൽ പുറത്തായ ഇന്ത്യൻ താരങ്ങൾ ഇവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us