/indian-express-malayalam/media/media_files/2024/10/31/UFbRfdHfUb5btwbZlalj.jpg)
ചിത്രം:എക്സ്/ബിസിസിഐ
മുംബൈ: വെള്ളിയാഴ്ച മുംബൈയിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം. ആദ്യ മത്സരത്തിനു ശേഷം ബുമ്രയ്ക്ക് വിശ്രമം നൽകാൻ തീരുമാനമുണ്ടായിരുന്നെങ്കിലും, ഇന്ത്യ വഴങ്ങിയ ദയനീയ തോൽവിയാണ് അടുത്ത മത്സരത്തിലേക്കും താരത്തെ പിടിച്ചു നിർത്തിയത്.
നവംബർ 10ന് ഓസ്ട്രേലിയ്ക്കെതിരെ ആരംഭിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫി ലക്ഷ്യം വച്ചുകൊണ്ടാണ് ഇന്ത്യയുടെ ബൗളിങ് തുരുപ്പായ ബുമ്രയ്ക്ക് മാനേജ്‌മെന്റ് വിശ്രമം അനുവധിക്കുന്നത്. വിശ്രമം അനുവദിച്ചതിനു പിന്നാലെ താരം ബുധനാഴ്ച അഹമ്മദാബാദിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, മൂന്നാം ടെസ്റ്റ് വിജയിച്ച് 'വൈറ്റ്‌വാഷ്' നാണക്കേട് ഒഴിവാക്കുന്നതിനൊപ്പം, ഓസ്ട്രേലിയൻ പരമ്പയ്ക്ക് മുന്നോടിയായി ആത്മവിശ്വാസം വീണ്ടെടുക്കുകയും ടീം ഇന്ത്യയുടെ ലക്ഷ്യമാണ്. ബെംഗളൂരുവിലും പൂനെയിലും ദയനീയ പരാജയം നേരിട്ട ഇന്ത്യ, മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ 0-2 ന് പിന്നിലാണ്.
ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ മുഹമ്മദ് സിറാജിന് അവസരം ലഭിക്കാനാണ് സാധ്യത. എന്നാൽ, ന്യൂസിലാൻഡിന്റെ സ്പിൻ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ബാറ്റിങ്നിരയുടെ ശ്രമം. ഇതിന് പരിശീലനങ്ങൾക്കായി വിവിധ സ്പിന്നർമാരുൾപ്പെടെ 35 നെറ്റ് ബൗളർമാരെ ടീം മാനേജ്‌മെൻ്റ് വിളിപ്പിച്ചതായാണ് വിവരം.
Read More
- കീറിയ ഷൂസും ജേഴ്സിയുമായി കളിക്കളത്തിലെത്തി; കരിയർ മാറിയത് അവിടെനിന്ന്: ആദരം ഏറ്റുവാങ്ങി പി. ആർ ശ്രീജേഷ്
- നാണക്കേട് മാറ്റാൻ പതിനെട്ട് അടവും പയറ്റി ടീം ഇന്ത്യ; പരിശീലനത്തിന് 35 നെറ്റ് ബൗളർമാർ, കൂടുതലും സ്പിന്നർമാർ
- വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൽ താരം മാത്യു വേഡ്
- രക്ഷകരായത് അവർ; രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ തിരിച്ചുവരവ്
- ഒടുവിൽ രാഹുൽ പുറത്ത്; ക്യാപ്റ്റനെ കൈവിടാനൊരുങ്ങി ലഖ്നൗ സൂപ്പര് ജയന്റ്സ്
- ബാഴ്സലോണ മാജിക്; നാല് ഗോളിന് റയലിനെ തകർത്തു
- കളി മറന്ന് ഇന്ത്യ; ചരിത്രമെഴുതി ന്യൂസിലൻഡ്
- ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.