/indian-express-malayalam/media/media_files/2024/10/30/f9r4kNaXPc8497L6FC3G.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ പി.ആർ ശ്രീജേഷ്
തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കല മെഡല്‍ നേടിയ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം. വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ശ്രീജേഷിനെ അനുമോദിച്ചത്. ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപയുടെ ചെക്കും ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.
കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നതിന്റെ തെളിവാണ് തനിക്ക് സർക്കാർ നൽകിയ സ്വീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് ഉപഹാരം ഏറ്റുവാങ്ങിയ ശേഷം ശ്രീജേഷ് പറഞ്ഞു. 'നിർണായക നേട്ടം കൈവരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തുണച്ചു. ഗ്രേസ് മാർക്കായ അറുപത് മാർക്ക് മാത്രം ലക്ഷമിട്ട് ജി വി രാജ സ്പോർട്സ് സ്‌കൂളിൽ എത്തിയ തനിക്ക് ഒളിമ്പിക്സിൽ മെഡൽ നേടാനായി എങ്കിൽ തന്റെ മുന്നിലിരിക്കുന്ന കായിക വിദ്യാർത്ഥികൾക്ക് ചെറുപ്രായം മുതൽ സ്വപ്നം കണ്ട് കഠിനാധ്വാനം ചെയ്ത് മുന്നേറിയാൽ പത്തുവർഷത്തിനുള്ളിൽ തന്നെ ഒളിമ്പിക്സിൽ വിജയം നേടാനാകും. കീറിയ ഷൂസും ജേഴ്സിയുമായി മത്സരങ്ങളിൽ പങ്കെടുത്ത തനിക്ക് ജി വി രാജ സ്പോർട്സ് സ്‌കൂളാണ് വഴികാട്ടിയത്, ശ്രീജേഷ് പറഞ്ഞു.
അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമാണ് ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിക്കാൻ പി.ആർ ശ്രീജേഷിന് പിൻബലമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അക്കാര്യത്തിൽ ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന കായികജീവിതമാണ് ശ്രീജേഷിന്റേത്. പാരീസ് ഒളിമ്പിക്സിലെ പ്രകടനത്തിലൂടെയും മെഡൽ നേട്ടത്തിലൂടെയും കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്താനായതായും മുഖ്യമന്ത്രി പറഞ്ഞു.
മാനവീയം വീഥിയുടെ പരിസരത്തു നിന്ന് ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ് സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. സ്‌കൂൾ ബാന്റ് സംഘങ്ങളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും അകമ്പടിയേകി. ഒളിമ്പിക്സിൽ പങ്കെടുത്ത കേരള താരങ്ങൾക്കും ഇന്ത്യൻ പരിശീലകനും അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ കുഞ്ഞു മുഹമ്മദ്, വിസ്മയ, നീന, മുഹമ്മദ് അനസ്, പി യു ചിത്ര എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർമാരായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു.
Read More
- നാണക്കേട് മാറ്റാൻ പതിനെട്ട് അടവും പയറ്റി ടീം ഇന്ത്യ; പരിശീലനത്തിന് 35 നെറ്റ് ബൗളർമാർ, കൂടുതലും സ്പിന്നർമാർ
- വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൽ താരം മാത്യു വേഡ്
- രക്ഷകരായത് അവർ; രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ തിരിച്ചുവരവ്
- ഒടുവിൽ രാഹുൽ പുറത്ത്; ക്യാപ്റ്റനെ കൈവിടാനൊരുങ്ങി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
- ബാഴ്സലോണ മാജിക്; നാല് ഗോളിന് റയലിനെ തകർത്തു
- കളി മറന്ന് ഇന്ത്യ; ചരിത്രമെഴുതി ന്യൂസിലൻഡ്
- ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us