/indian-express-malayalam/media/media_files/2UdIHnmwTaYCpIQqaQZO.jpg)
ധോണി ചെന്നൈയിൽ തുടരും
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നു. സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. യശസ്വി ജയ്‌സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും. ജോസ് ബട്‌ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല എന്നതാണ് ശ്രദ്ധേയം.
മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെ ടീമിൽ നിലനിൽത്തി മുംബൈ ഇന്ത്യൻസ്. രോഹിത് ഉൾപ്പെടെ അഞ്ച് പേരെയാണ് മുംബൈ നിർത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിർത്തിയത്. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാർ യാദവ് (16.35 കോടി), ഹാർദിക് പാണ്ഡ്യ (16.5 കോടി) തിലക് വർമ (8 കോടി) എന്നിവരും ടീമിൽ തുടരും.
രാജസ്ഥാൻ ക്യാപ്റ്റന് സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്‌സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി.
Read More
- മൂന്നാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ലക്ഷ്യം ഇനി മറ്റൊന്ന്
 - കീറിയ ഷൂസും ജേഴ്സിയുമായി കളിക്കളത്തിലെത്തി; കരിയർ മാറിയത് അവിടെനിന്ന്: ആദരം ഏറ്റുവാങ്ങി പി. ആർ ശ്രീജേഷ്
 - നാണക്കേട് മാറ്റാൻ പതിനെട്ട് അടവും പയറ്റി ടീം ഇന്ത്യ; പരിശീലനത്തിന് 35 നെറ്റ് ബൗളർമാർ, കൂടുതലും സ്പിന്നർമാർ
 - വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൽ താരം മാത്യു വേഡ്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us