scorecardresearch

ആ ഇന്ത്യൻ താരങ്ങൾക്ക് പാക്കിസ്ഥാനിലും ആരാധകർ: വസീം അക്രം

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ എത്തിയേക്കുമെന്ന് വസീം ആക്രം

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ എത്തിയേക്കുമെന്ന് വസീം ആക്രം

author-image
WebDesk
New Update
wasim akram, akram, akram pakistan, india vs pakistan, ind vs pak, t20 world cup, t20 world cup 2021, cricket news

ഫയൽ ഫൊട്ടോ

അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പാക്​ ഇതിഹാസം വസീം അക്രം. ഇന്ത്യൻ സർക്കാരിൽ നിന്നും ബിസിസിഐയിൽ നിന്നും ശുഭകരമായ നീക്കം ഉണ്ടാകുന്നതായി കരുതുന്നുവെന്ന് അക്രം പറഞ്ഞു.

Advertisment

ഇന്ത്യൻ ടീം ലാഹോറിലെത്തി അതേ രാത്രി തന്നെ തിരിച്ചുപോകുന്ന രീതിയിൽ ക്രമീകരണം നടത്താൻ സാധ്യതയുണ്ടെന്നും, ഓൺലൈൻ വാർത്താസമ്മേളനത്തിൽ അക്രം പറഞ്ഞു. 'ഇന്ത്യ മികച്ച രീതിയിൽ പരിപാലിക്കപ്പെടുമെന്ന് തനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയുമെന്നും' അക്രം പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പാക്കിസ്ഥാനിൽ ധാരാളം ആരാധകരുണ്ടെന്നും അക്രം പറഞ്ഞു. "വിരാട് കോഹ്ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പാകിസ്ഥാനിൽ ആരാധകരുണ്ട്. യുവക്കളായ ക്രിക്കറ്റ് പ്രേമികൾ അവരെ ആരാധിക്കുന്നു," അദ്ദേഹം പറഞ്ഞു.

Advertisment

Harbhajan Singh on Rohit Sharma, Virat Kohli, Jasprit Bumrah

ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകളും ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ പാകിസ്ഥാനിലെത്തുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

Read More

Virat Kohli Rohit Sharma Wasim Akram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: