/indian-express-malayalam/media/media_files/2024/10/26/KTzfp7FvL3Dlz1TIClLs.jpg)
India vs South Africa (IND vs SA) T20I Series 2024
സ്വന്തം തട്ടകത്തിൽ ന്യൂസിലാൻഡിനോടേറ്റ കനത്ത തിരിച്ചടിക്ക് ശേഷം, വിജയം മാത്രം പ്രതീക്ഷിച്ചാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറുന്നത്. നവംബര്‍ 8ന് ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ടി20 പരമ്പരയിൽ നാലു മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടും.
ശ്രീലങ്കയിലും ബംഗ്ലാദേശിലും നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സുര്യകുമാർ യാദവും സംഘവും ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്നത്. ടി20 ലോകകപ്പ് ഫൈനലിനു ശേഷം ഇരുടീമുകളും ആദ്യമായി ഏറ്റുമുട്ടുന്ന പരമ്പരകൂടിയാണിത്.
മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ കാഴ്ചവച്ച വെടിക്കെട്ട് പ്രകടനം സഞ്ജു ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിലോക്ക് പരിഗണിച്ചിരിക്കുന്നത്. ഓപ്പണിങ്ങില്‍ സഞ്ജു സാംസണും- അഭിഷേക് ശര്‍മയും തുടര്‍ന്നേക്കുമെന്നാണ് സൂചന.
സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയെ സംബന്ധിച്ച് മത്സരം എളുപ്പമാകില്ല. അതേസമയം, സമീപകാല ടി20 മത്സരങ്ങളിലെ ഇന്ത്യൻ താരങ്ങളുടെ തകർപ്പൻ പ്രകടനമാണ് ടീമിന്റെ ആത്മവിശ്വാസം.
ഡർബൻ, ഗ്കെബർഹ, സെഞ്ചൂറിയൻ, ജോഹന്നാസ്ബർഗ് എന്നിങ്ങനെ നാല് വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
- ഒന്നാം ടി20: ദക്ഷിണാഫ്രിക്ക vs ഇന്ത്യ, ഡർബൻ (8:30 PM IST)
- രണ്ടാം ടി20: ദക്ഷിണാഫ്രിക്ക vs ഇന്ത്യ, ഗ്കെബർഹ (7:30 PM IST)
- മൂന്നാം ടി20: ദക്ഷിണാഫ്രിക്ക vs ഇന്ത്യ, സെഞ്ചൂറിയൻ (8:30 PM IST)
- നാലാം ടി20: ദക്ഷിണാഫ്രിക്ക vs ഇന്ത്യ, ജോഹന്നാസ്ബർഗ് (8:30 PM IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (സി), അഭിഷേക് ശർമ്മ , സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ , രമൺദീപ് സിംഗ്, വരുൺ ചകരവർത്തി, രവി ബിഷ്ണോയ് , അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, അവേശ് ഖാൻ, യാഷ് ദയാൽ.
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20, എവിടെ കാണാം?
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും. ജിയോസിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും തത്സമയം മത്സരം കാണാം.
Read More
- തലതാഴ്ത്തി ടീം ഇന്ത്യ; ചരിത്രനേട്ടവുമായി കീവീസ്
- വാങ്കഡെയിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ഒരുകാര്യം പ്രധാനം: ശുഭ്മാൻ ഗിൽ
- ആ ഇന്ത്യൻ താരങ്ങൾക്ക് പാക്കിസ്ഥാനിലും ആരാധകർ: വസീം അക്രം
- ധോണി ചെന്നൈയിൽ തുടരും;സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ റോയൽസ്
- മൂന്നാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ലക്ഷ്യം ഇനി മറ്റൊന്ന്
- കീറിയ ഷൂസും ജേഴ്സിയുമായി കളിക്കളത്തിലെത്തി; കരിയർ മാറിയത് അവിടെനിന്ന്: ആദരം ഏറ്റുവാങ്ങി പി. ആർ ശ്രീജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us