/indian-express-malayalam/media/media_files/2024/11/06/IcXLQgjVVL25DlM6yo9G.jpg)
രോഹിത്തും കോഹ്ലിയും പുറത്ത്
ന്യൂഡൽഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ 20 പേരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോഹ്ലിയും പുറത്ത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോമാണ് ഇരു താരങ്ങൾക്കും വിനയായത്.
അതേസമയം ഋഷഭ് പന്ത് ആദ്യ പത്തിൽ ഇടംപിടിച്ചത് ക്രിക്കറ്റ് ആരാധകർക്ക് സന്തോഷത്തിന് വകയായി. അഞ്ചുസ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേയ്ക്കാണ് പന്ത് ഉയർന്നത്. മുംബൈ ടെസ്റ്റിൽ രണ്ടു ഇന്നിംഗ്സുകളിലും അർധ ശതകം കണ്ടെത്തിയതാണ് പന്തിന് ഗുണമായത്. പട്ടികയിൽ ഇപ്പോഴും മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ താരം യശ്വസി ജയ്സ്വാൾ ആണ്. കഴിഞ്ഞ മത്സരങ്ങളിലെ മോശം ഫോമിനെ തുടർന്ന് ഒരു സ്ഥാനം നഷ്ടപ്പെട്ടങ്കിലും നാലാം സ്ഥാനത്താണ് യശ്വസി.
ടെസ്റ്റ് റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിർത്തി. കെയ്ൻ വില്യംസൺ, ഹാരി ബ്രൂക്ക്, യശസ്വി ജയ്‌സ്വാൾ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. മുംബൈ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 90 റൺസ് നേടിയ ശുഭ്മാൻ ഗിൽ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്ത് എത്തി.
പട്ടികയിൽ രോഹിത്തും കോഹ് ലിയും യഥാക്രമം 26,22 സ്ഥാനങ്ങളിലാണ്. ബൗളർമാരുടെ പട്ടികയിൽ ന്യൂസിലൻഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജ ആറാം സ്ഥാനത്താണ്.
Read More
- india vs South Africa: "സഞ്ജു ഷോ" ഇനി ദക്ഷിണാഫ്രിക്കയിൽ; മത്സരം എവിടെ എപ്പോൾ
- തലതാഴ്ത്തി ടീം ഇന്ത്യ; ചരിത്രനേട്ടവുമായി കീവീസ്
- വാങ്കഡെയിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ഒരുകാര്യം പ്രധാനം: ശുഭ്മാൻ ഗിൽ
- ആ ഇന്ത്യൻ താരങ്ങൾക്ക് പാക്കിസ്ഥാനിലും ആരാധകർ: വസീം അക്രം
- ധോണി ചെന്നൈയിൽ തുടരും;സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ റോയൽസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.