scorecardresearch

IND vs SA 3rd: മൂന്നാം ടി20യിൽ വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ; ടീമിൽ മാറ്റം?

സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ രാത്രി 8. 30 മുതലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20

സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ രാത്രി 8. 30 മുതലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20

author-image
Sports Desk
New Update
Ind vs Sa 3rd t20

ചിത്രം: എക്സ്/ബിസിസിഐ

രണ്ടാം ടി20യിലേറ്റ അപ്രതീക്ഷിത പരാജയത്തിന് മറുപടിയെന്ന ലക്ഷ്യത്തോടെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്നത്. സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ രാത്രി 8. 30 മുതലാണ് മത്സരം.

Advertisment

ഇന്ത്യനേരിട്ട കനത്ത തോൽവിക്കു പിന്നാലെ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഫോം കണ്ടെത്താനാകാത്ത ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് പകരക്കാരനായി ജിതേഷ് ശര്‍മക്ക് അവസരം നൽകിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും, ഒരിക്കൽകൂടി താരത്തിന് അവസരം നൽകിയേക്കുമെന്നാണ് വിവരം. 

അതേസമയം, എട്ടാം നമ്പരിൽ ഇന്ത്യ മാറ്റം കൊണ്ടുവന്നേക്കാം. അവേശ് ഖാന് പകരം, വിജയ്‌കുമാർ വൈശാഖിനെയോ രമൺദീപ് സിങ്നെയോ പരിഗണിച്ചേക്കാമെന്നാണ് സൂചന.

Advertisment

ഇന്ത്യ സാധ്യത ടീം: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, അക്സർ പട്ടേൽ , ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അവേശ് ഖാൻ / വിജയ്കുമാർ വൈശാഖ് / രമൺദീപ് സിങ്, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, വരുൺ ചക്കരവർത്തി.

ഞായറാഴ്ച നടന്ന രണ്ടാം ടി20യിൽ അഞ്ചു വിക്കറ്റ് വീഴ്ത്തി, വരുൺ ചക്രവർത്തി ഇന്ത്യയെ കരകയറ്റാൻ പരമാവതി ശ്രമിച്ചെങ്കിലും, 125 റൺസെന്ന നിസാര വിജയലക്ഷ്യത്തിൽ പിടിച്ചു നിൽക്കാൻ നീലപ്പടക്കായില്ല. മുൻനിര ബാറ്റർമാരുടെ വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ഇന്ത്യയുടെ ബാറ്റിങ്നിര തകർന്നടിയുകയായിരുന്നു. തുടർച്ചയായി രണ്ടു ടി20 സെഞ്ചുറികൾനേടിയ മലയാളിതാരം സഞ്ചു സാസൺ സംപൂജ്യനായി മടങ്ങിയതും ടീമിന് തിരിച്ചടിയായി. 

രണ്ടാം ഓവറിൽ ഓപ്പണർ അഭിഷേക് ശർമയും ഇന്ത്യക്ക് നഷ്ടമായി. അഭിഷേകിനു ശേഷം ക്രീസിലെത്തിയ തിലക് വർമ്മയ്ക്കൊപ്പം മത്സരം തിരിച്ചുപിടിക്കാൻ സൂര്യകുമാർ യാദവ് ശ്രമിച്ചെങ്കിലും, മൂന്നാം ഓവറിന്റെ അവസാന പന്തിൽ സൂര്യയും പുറത്താകുക ആയിരുന്നു. ടോസ് നേടി ഇന്ത്യയെ ബാറ്റിങിനയച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റെ തീരുമാനം അനുകൂലിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാർ പുറത്തെടുത്തത്. 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യയ്ക്കും, 27 റൺസെടുത്ത അക്സാർ പട്ടേലിനും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത്.

Read More

India Vs South Africa Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: