/indian-express-malayalam/media/media_files/2024/11/11/YIX0qX5YXMuQzZ926tWO.jpg)
ചിത്രം: ഫേസ്ബുക്ക്
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയിൽ ഓവറോള്‍ ചാംപ്യന്മാരായി തിരുവനന്തപുരം ജില്ല. 1,935 പോയിന്റോടെയാണ് തിരുവനന്തപുരം കിരീടം ഉറപ്പിച്ചത്. 848 പോയിന്റ് നേടി തൃശൂര്‍ രണ്ടാമതും 803 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി.
അത്ലറ്റിക്സില് 233 പോയിന്റുകളോടെ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. മലപ്പുറത്തിന്റെ കന്നി അത്ലറ്റിക്സ് കിരീടമാണ്. ഗെയിംസിൽ 1,213 പോയിന്റുകളോടെ തിരുവനന്തപുരം തന്നെയാണ് ഒന്നാം സ്ഥാനത്ത്. തൃശൂര്‍ രണ്ടും, കണ്ണൂര്‍ മൂന്നും സ്ഥാനങ്ങൾ നേടി.
സ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്കൂളിനാണ്. നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ രണ്ടാം സ്ഥാനവും കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
227 സ്വർണമടക്കമാണ് ഓവറോൾ ഒന്നാം സ്ഥാനം തിരുവനന്തപുരം നേടിയത്. തൃശൂർ 80 സ്വർണവും മലപ്പുറം 64 സ്വർണവും നേടി.
Read More
- india vs South Africa: സംപൂജ്യനായി സഞ്ജു; ഇന്ത്യക്ക് തകർച്ചയോടെ തുടക്കം
- 'ആഫ്രിക്കൻ പൂരം' തിരികൊളുത്തി സഞ്ജു സാംസൺ; ടി20യിൽ തുടർച്ചയായി സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യക്കാരൻ
- രഞ്ജി ട്രോഫി: സച്ചിന് ബേബിക്കും സല്മാന് നിസാറിനും അര്‍ധ സെഞ്ചുറി; കേരളത്തിന് ലീഡ്
- ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ 20 പേരുടെ പട്ടികയിൽ നിന്ന് രോഹിത്തും കോഹ്ലിയും പുറത്ത്
- India vs South Africa: "സഞ്ജു ഷോ" ഇനി ദക്ഷിണാഫ്രിക്കയിൽ; മത്സരം എവിടെ എപ്പോൾ
- തലതാഴ്ത്തി ടീം ഇന്ത്യ; ചരിത്രനേട്ടവുമായി കീവീസ്
- വാങ്കഡെയിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ഒരുകാര്യം പ്രധാനം: ശുഭ്മാൻ ഗിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us