/indian-express-malayalam/media/media_files/2024/11/10/a4vEc8yZ95m9Kiyzabso.jpg)
ചിത്രം: എക്സ്
IND vs SA 2nd T20 Cricket Score, 2nd T20I: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിൽ മലയാളി താരം സഞ്ജു സാംസൺ സംപൂജ്യനായി മടങ്ങി. ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജു പുറത്തായത്. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ഓപ്പണർ അഭിഷേക് ശർമയും ഇന്ത്യക്ക് നഷ്ടമായി. അഞ്ചു പന്തിൽ നാലു റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്.
After two consecutive centuries, Sanju Samson bags a duck.
— CricTracker (@Cricketracker) November 10, 2024
📸: Jio Cinema pic.twitter.com/WDu3VKUNoA
അഭിഷേകിനു ശേഷം ക്രീസിലെത്തിയ തിലക് വർമ്മയ്ക്കൊപ്പം മത്സരം തിരിച്ചുപിടിക്കാൻ നായകൻ സൂര്യകുമാർ യാദവ് ശ്രമിച്ചെങ്കിലും, മൂന്നാം ഓവറിന്റെ അവസാന പന്തിൽ സൂര്യ പുറത്തായി. ടോസ് നേടി ഇന്ത്യയെ ബാറ്റിങിനയച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റെ തീരുമാനം അനുകൂലിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാർ കാഴ്ചവയ്ക്കുന്നത്.
Suryakumar Yadav dismissed for 4 runs. pic.twitter.com/9tVeSWA9dG
— Johns. (@CricCrazyJohns) November 10, 2024
തുടർച്ചയായി രണ്ടു ടി20 മത്സരങ്ങളിലും സെഞ്ചുറിനേടിയ സഞ്ജുവിന് ദക്ഷിണാഫ്രിക്കൻ മണ്ണിൽ മൂന്നാം സെഞ്ചുറിയോടെ ചരിത്രം സൃഷ്ടിക്കാനാകുമോ എന്നായിരുന്നു ആരാധകർ ഉറ്റു നോക്കിയിരുന്നത്. പ്രതീക്ഷകൾ എല്ലാം അപ്പാടെ തകിടം മറിയുന്ന കാഴ്ചയാണ് സെൻ്റ് ജോർജ്ജ് പാർക്കിൽ ഉണ്ടായത്.
Sanju Samson's career strike-rate crossed 150 in T20Is 👌
— CricTracker (@Cricketracker) November 10, 2024
📸: Jio Cinema pic.twitter.com/MAaJNEt6YJ
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20, എവിടെ കാണാം?
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും. ജിയോസിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും തത്സമയം മത്സരം കാണാം.
Read More
- 'ആഫ്രിക്കൻ പൂരം' തിരികൊളുത്തി സഞ്ജു സാംസൺ; ടി20യിൽ തുടർച്ചയായി സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യക്കാരൻ
- രഞ്ജി ട്രോഫി: സച്ചിന് ബേബിക്കും സല്മാന് നിസാറിനും അര്ധ സെഞ്ചുറി; കേരളത്തിന് ലീഡ്
- ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ 20 പേരുടെ പട്ടികയിൽ നിന്ന് രോഹിത്തും കോഹ്ലിയും പുറത്ത്
- india vs South Africa: "സഞ്ജു ഷോ" ഇനി ദക്ഷിണാഫ്രിക്കയിൽ; മത്സരം എവിടെ എപ്പോൾ
- തലതാഴ്ത്തി ടീം ഇന്ത്യ; ചരിത്രനേട്ടവുമായി കീവീസ്
- വാങ്കഡെയിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ഒരുകാര്യം പ്രധാനം: ശുഭ്മാൻ ഗിൽ
- ആ ഇന്ത്യൻ താരങ്ങൾക്ക് പാക്കിസ്ഥാനിലും ആരാധകർ: വസീം അക്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us