scorecardresearch

Border–Gavaskar Trophy: ഇന്ത്യക്ക് വീണ്ടും തിരിച്ചടി, വിരാട് കോഹ്ലിക്ക് പരിക്ക്?

പരിശീലനത്തിന്റെ ഭാഗമായുള്ള ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിനിടെ കെ. എൽ രാഹുലിനും പരിക്കേറ്റിരുന്നു

പരിശീലനത്തിന്റെ ഭാഗമായുള്ള ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിനിടെ കെ. എൽ രാഹുലിനും പരിക്കേറ്റിരുന്നു

author-image
Sports Desk
New Update
Virat Kohli

ചിത്രം: എക്സ്

ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയ്ക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്‌ലിക്ക് പരിക്കു പറ്റിയതായി റിപ്പോർട്ട്. കോഹ്ലി സ്‌കാനിങ്ങിനു വിധേയനായതായി ഓസ്‌ട്രേലിയൻ ദിനപത്രമായ സിഡ്‌നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. കോഹ്‌ലിയുടെ പരിക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertisment

അതേസമയം, വെള്ളിയാഴ്ച നടന്ന പരിശീലനത്തിന്റെ ഭാഗമായുള്ള ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിൽ വിരാട് കോഹ്ലി കളിച്ചിരുന്നു. നേരത്തെ മത്സരത്തിനിടെ കെ. എൽ രാഹുലിനും പരിക്കേറ്റിരുന്നു. പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൈമുട്ടിലിടിച്ചതിനെ തുടര്‍ന്ന് രാഹുല്‍ പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങി. പന്ത് തട്ടിയ ശേഷം ടീം ഫിസിയോയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് രാഹുല്‍ ഗ്രൗണ്ട് വിട്ടത്. 

ന്യൂസിലൻഡിനെതിരായ വൈറ്റ്‌വാഷ്, ഇന്ത്യൻ ടീമിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ ടീമിനൊപ്പം ഉണ്ടാകില്ലെന്ന സൂചനകളും സമ്മർദ്ദം ഇരട്ടിപ്പിക്കുന്നു. ഇതിനു പുറമെയാണ് സൂപ്പർ താരങ്ങൾക്ക് പരിക്കേറ്റെന്ന വാർത്തകളും വരുന്നത്. പരിക്ക് ഗൗരവമുള്ളതായിരിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Advertisment

അവസാന മത്സരങ്ങളിൽ ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ലെങ്കിലും, പോരായ്മകൾ മറികട്ന്ന് ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കോലിക്ക് കഴിയുമെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറഞ്ഞു.

Read More

India Vs Australia Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: