/indian-express-malayalam/media/media_files/2024/11/17/5mBrLwFOhueKrS6G42x3.jpg)
ചിത്രം: എക്സ്/ബിസിസിഐ
നവംബർ 22ന് ഓസ്ട്രേലിയ്ക്കെതിരെ ആരംഭിക്കുന്ന പെർത്ത് ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിന് ഇപ്പോൾ നേതൃത്വം ആവശ്യമാണെന്നും, രോഹിത് എത്രയും പെട്ടന്ന് ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാംഗുലി പറഞ്ഞു.
വെള്ളിയാഴ്ച രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സജ്‌ദെയ്ക്കും ആൺകുഞ്ഞ് പിറന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം രോഹിതിന് നഷ്ടമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
'കഴിയുന്നത്ര നേരത്തെ രോഹിത് ടിമിനൊപ്പം ചേരും. അദ്ദേഹം തീർച്ചയായും പെർത്ത് ടെസ്റ്റ് കളിക്കണം. മത്സരത്തിന് ഇനി ഒരാഴ്ചയുണ്ട്. ഇതൊരു വലിയ പരമ്പരയാണ്. രോഹിത് ഒരു മികച്ച ക്യാപ്റ്റനും. അതുകൊണ്ടു തന്നെ ഇന്ത്യക്ക് തുടക്കം മുതലെ മികച്ച നേതൃത്വം ആവശ്യമാണ്,' സൗരവ് ഗാംഗുലി പറഞ്ഞു.
കുഞ്ഞ് ജനിച്ചതിനു പിന്നാലെ, രോഹിത് ആദ്യ മത്സരത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതേസമയം, ന്യൂസിലൻഡിനോടേറ്റ കനത്ത തോൽവിയുടെ നാണക്കേടിൽ നിന്ന് കരകയറുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്നത്. ടീമിന് തിരിച്ചടിയായി സൂപ്പർ താരങ്ങൾക്ക് പരിക്കേറ്റെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പെർത്തിൽ നടന്ന പരിശീലന മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഫീൽഡ് ചെയ്യുന്നതിനിടെ താരത്തിന്റെ തള്ളവിരലിന് പരിക്കേൽക്കുകയായിരുന്നു.
Read More
- സുമൈറയ്ക്ക് കൂട്ടായി കുഞ്ഞനുജനെ വരവേറ്റ് രോഹിത് ശർമയും റിതികയും
- രഞ്ജി ട്രോഫി: ഹരിയാനയെ സമനിലയിൽ തളച്ച് കേരളം; രോഹന് അര്‍ധ സെഞ്ചുറി
- Border–Gavaskar Trophy: ഇന്ത്യക്ക് വീണ്ടും തിരിച്ചടി, വിരാട് കോഹ്ലിക്ക് പരിക്ക്?
- രഞ്ജി ട്രോഫിയിൽ കേരളത്തിനായി ചരിത്രം കുറിച്ച് സച്ചിൻ ബേബി
- IND vs SA 3rd: മൂന്നാം ടി20യിൽ വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ; ടീമിൽ മാറ്റം?
- സംസ്ഥാന സ്കൂൾ കായികമേള; തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്; അത്ലറ്റിക്സില് മലപ്പുറം
- indiavs South Africa: സംപൂജ്യനായി സഞ്ജു; ഇന്ത്യക്ക് തകർച്ചയോടെ തുടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.