/indian-express-malayalam/media/media_files/2024/11/18/vL3BpeN1cv8GcKW0pTlL.jpg)
അക്വിബ് ജാവേദ്
ലാഹോർ: മുൻ ഫാസ്റ്റ് ബൗളർ അക്വിബ് ജാവേദിനെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഏകദിന, ടി20 ടീമുകളെയാണ് അക്വിബ് പരിശീലിപ്പിക്കുക. ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഗാരി കേസ്റ്റൺ രാജിവെച്ച ഒഴിവിലാണ് അക്വിബ് ജാവേദിന്റെ നിയമനം.
നേരത്തെ പാകിസ്ഥാൻ ടെസ്റ്റ് ടീം പരിശീലകനായ ഓസ്ട്രേയിൻ മുൻ താരം ജേസൺ ഗില്ലസ്പിക്ക് ഏകദിന, ടി 20 ടീമുകളുടെ താൽക്കാലിക പരിശീലക ചുമതലയും നൽകിയിരുന്നു. എന്നാൽ ഗില്ലസ്പിക്ക് ചുമതല നൽകാനുള്ള തീരുമാനം മാറ്റിയാണ് അക്വിബ് ജാവേദിനെ നിയമിച്ചത്.
അക്വിബ് ജാവേദ് മുമ്പ് പാകിസ്ഥാൻ ടീമിന്റെ ബൗളിങ് കോച്ചായും, അണ്ടർ 19 ടീമിന്റെ മുഖ്യപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. നവംബർ 24 ന് ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനമാണ് അക്വിബിന്റെ ആദ്യ ദൗത്യം. ഉടൻ തന്നെ ടെസ്റ്റ് കോച്ച് ജേസൺ ഗില്ലസ്പിയെയും മാറ്റി, എല്ലാ ടീമുകളുടെയും മുഖ്യ പരിശീലകനായി അക്വിബ് ജാവേദിനെ നിയമിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Read More
- ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല
- പെർത്ത് ടെസ്റ്റ്: ഓസ്ട്രേലിയക്കെതിരെ രോഹിത് ശർമ്മ കളിക്കണമെന്ന് സൗരവ് ഗാംഗുലി
- സുമൈറയ്ക്ക് കൂട്ടായി കുഞ്ഞനുജനെ വരവേറ്റ് രോഹിത് ശർമയും റിതികയും
- രഞ്ജി ട്രോഫി: ഹരിയാനയെ സമനിലയിൽ തളച്ച് കേരളം; രോഹന് അര്‍ധ സെഞ്ചുറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us