scorecardresearch

പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് മിന്നും വിജയം; താരമായി ബുമ്ര

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ മുന്നിലെത്തിയത്. രണ്ടാം ടെസ്റ്റ് ഡിസംബർ ആറിന് അഡ്‌ലെയ്ഡില്‍ നടക്കും

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ മുന്നിലെത്തിയത്. രണ്ടാം ടെസ്റ്റ് ഡിസംബർ ആറിന് അഡ്‌ലെയ്ഡില്‍ നടക്കും

author-image
Sports Desk
New Update
India Won Against Autraila At Border Gavaskar Trophy FI

ചിത്രം: എക്സ്/ബിസിസിഐ

പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റുണ്ട്. ബുമ്ര ടെസ്റ്റില്‍ ഒന്നാകെ എട്ട് വിക്കറ്റ് വീഴ്ത്തി. 89 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിലയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ ആരംഭിക്കും. ഡേ-നൈറ്റ് ടെസ്റ്റാണ് അഡ്‌ലെയ്ഡിലേത്.

Advertisment

101 പന്തിൽ നേരിട്ട് 89 റൺസെടുത്ത് ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. രണ്ടാം ഇന്നിങ്സിൽ 17 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായതാണ് ഓസ്ട്രേലിയയുടെ തകർച്ചയ്ക്ക് തുടക്കമിടുന്നത്. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ഏൽപ്പിച്ച പ്രഹരത്തിൽ നിന്ന് ഓസ്ട്രേലിയ പിന്നെ കരകയറിയില്ല. 

ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തി ടിം ഇന്ത്യ. യശ്വസി ജയ്‌സ്വാളിൻ്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റിന് 487 റൺസ് നേടിയ ഇന്ത്യ 534 റൺസ് വിജയലക്ഷ്യം മുന്നോട്ട് വച്ച് ഡിക്ലയർ ചെയ്തു.

143 പന്തിൽ 100 റൺസുമായി വിരാട് കോഹ്ലിയും 38 പന്തിൽ 27 റൺസുമായി നിതിഷ് കുമാർ റെഡ്ഡിയും പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സിൽ ഓസിസിനെ എറിഞ്ഞ് വീഴ്ത്തിയ ടീം ഇന്ത്യ, 46 റൺസിന്റെ ലീഡും ആയാണ് രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. 

Advertisment

 സൂപ്പർ താരം വിരാട് കോഹ്ലിയുടെ തകപ്പൻ തിരിച്ചുവരവിനാണ് പെർത്ത് സാക്ഷിയായത്. ആദ്യ ഇന്നിങ്സിൽ 5 റൺസ് നേടിയ താരം നിരാശപ്പെടുത്തിയിരുന്നു. 

Read More

Jaspreet Bumra India Vs Australia Virat Kohli cricket news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: