scorecardresearch

IPL Auction: ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരം; ഋഷഭ് പന്തിനെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി ലഖ്‌നൗ

IPL Auction 2025: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരും റെക്കോർഡ് വിലയ്ക്കാണ് ലേലത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്

IPL Auction 2025: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരും റെക്കോർഡ് വിലയ്ക്കാണ് ലേലത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്

author-image
Sports Desk
New Update
Rishabh Pant, IPL

IPL Auction 2025 Updates ചിത്രം: എക്സ്

IPL Auction 2025:ജിദ്ദയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിൽ ഋഷഭ് പന്തിനെ റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 27 കോടി രൂപയ്ക്കാണ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്.

Advertisment

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരും പൊന്നും വിലയ്ക്കാണ് ലേലത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്. 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്.

ഇന്ത്യൻ ടീമിന്റെ നിലവിലെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററായ പന്തിനെ സ്വന്തമാക്കാൻ മുൻ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസ് 20 കോടി രൂപ വിളിച്ചെങ്കിലും, 27 കോടിക്ക് ലഖ്‌നൗ ലേലം ഉറപ്പിക്കുകയായിരുന്നു.

Advertisment

2016ൽ ഡൽഹി ഡെയർഡെവിൾസിൽ (ഡൽഹി ക്യാപിറ്റൽസ്) ഐപിഎൽ അരങ്ങേറ്റം കുറിച്ച ഋഷഭ് പന്ത്, 2021ൽ ടീമിന്റെ നായകനായി ചുമതലയേറ്റു. എന്നാൽ ഇത്തവണ താരത്തെ ഡൽഹി നിലനിർത്തിയില്ല. അതേസമയം, അപകട ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ പന്ത്, ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളും അവിശ്വസനീയ പ്രകടനങ്ങളായിരുന്നു പുറത്തെടുത്തത്. 

ഐപിഎല്ലിൽ, 111 മത്സരങ്ങൾ കളിച്ച താരം, 148.93 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 3284 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ഇന്ത്യയ്‌ക്കായി 66 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം, 127.26 സ്‌ട്രൈക്ക് റേറ്റിൽ 1209 റൺസ് നേടിയിട്ടുണ്ട്.

Read More

Rishabh Pant Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: