scorecardresearch

India vs Australia: കോഹ്ലിക്കും, ജയ്‌സ്വാളിനും സെഞ്ചുറി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

IND vs AUS 1st Test: ആദ്യ ഇന്നിങ്സിൽ 5 റൺസുമായി പുറത്തായ വിരാട് കോഹ്ലിയുടെ ഗംഭീര തിരിച്ചുവരവിനാണ് പെർത്ത് സാക്ഷിയായത്

IND vs AUS 1st Test: ആദ്യ ഇന്നിങ്സിൽ 5 റൺസുമായി പുറത്തായ വിരാട് കോഹ്ലിയുടെ ഗംഭീര തിരിച്ചുവരവിനാണ് പെർത്ത് സാക്ഷിയായത്

author-image
Sports Desk
New Update
Virat Kohli, Ind vs Aus

ചിത്രം: എക്സ്/ബിസിസിഐ

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ അവിശ്വസനീയ തിരിച്ചുവരവ് നടത്തി ടിം ഇന്ത്യ. യശ്വസി ജയ്‌സ്വാളിൻ്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റിന് 487 റൺസ് നേടിയ ഇന്ത്യ 534 റൺസ് വിജയലക്ഷ്യം മുന്നോട്ട് വച്ച് ഡിക്ലയർ ചെയ്തു. 

Advertisment

143 പന്തിൽ 100 റൺസുമായി വിരാട് കോഹ്ലിയും 38 പന്തിൽ 27 റൺസുമായി നിതിഷ് കുമാർ റെഡ്ഡിയും പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സിൽ ഓസിസിനെ എറിഞ്ഞ് വീഴ്ത്തിയ ടീം ഇന്ത്യ, 46 റൺസിന്റെ ലീഡും ആയാണ് രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. 

യശ്വസി ജയ്സ്വാളിൻ്റെയും കെ.എൽ രാഹുലിന്റെയും തകർപ്പൻ തുടക്കം ഇന്ത്യയെ പടുകൂറ്റൻ സ്കോറിലേക്ക് എത്തിച്ചു. ജയ്സ്വാൾ 297 പന്തുകളിൽ 161 റൺസും, രാഹുൽ 176 പന്തുകളിൽ 77 റൺസും നേടി. 2014-15ൽ കെ.എൽ രാഹുൽ സിഡ്നിയിൽ നേടിയ സെഞ്ചുറിക്ക് ശേഷം ഓസ്ട്രേലിയയിൽ ടെസ്റ്റ് സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ജയ്‌സ്വാൾ.

Advertisment

അതേസമയം, സൂപ്പർ താരം വിരാട് കോഹ്ലിയുടെ തകപ്പൻ തിരിച്ചുവരവിനാണ് പെർത്ത് സാക്ഷിയായത്. ആദ്യ ഇന്നിങ്സിൽ 5 റൺസ് നേടിയ താരം നിരാശപ്പെടുത്തിയിരുന്നു. ദേവ്ദത്ത് പടിക്കൽ (71 പന്തിൽ 25), ഋഷഭ് പന്ത് (ഒന്ന്), ധ്രുവ് ജുറെൽ (ഒന്ന്), വാഷിംഗ്ടണ്‍ സുന്ദർ (94 പന്തിൽ 29)  എന്നിവരാണ് മൂന്നാം ദിവസം പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. 

ഓസ്ട്രേലിയക്കായി നഥാൻ ലിയോൺ 2 വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യയെ 150ന് ഒതുക്കിയ ഓസ്ട്രേലിയൻ ബൗളർമാർക്കുമേലുള്ള പൂർണ ആധിപത്യമാണ് ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ കാഴ്ചവച്ചത്. 

Read More

India Vs Australia Yashasvi Jaiswal Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: