/indian-express-malayalam/media/media_files/2024/11/22/eJ51aFEh8GMiytJgpc2Z.jpg)
ചിത്രം: എക്സ്/ബിസിസിഐ
ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ, രോഹിത് ശർമയുടെ അഭാവത്തിൽ നായകനായ ജസ്പ്രിത് ബുമ്രയുടെ നേതൃത്വത്തിലാണ്, ഇന്ത്യ മത്സരത്തിനിറങ്ങിയത്. ബുമ്രയെ സംബന്ധിച്ച് ഏറെ പരീക്ഷണം നിറഞ്ഞതായിരുന്നു, ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം, അമ്പേ പാളിയെന്ന് തുടക്കത്തിൽ തന്നെ പലരും വിലയിരുത്തിയിരുന്നു. 150 റൺസിലാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചത്.
എന്നാൽ, ഓസ്ട്രേലിയയിലേക്ക് വണ്ടികയറിയത് വെറുതെയല്ലെന്ന മറുപടിയാണ് ബുംമ്ര കരുതി വച്ചിരുന്നത്. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് അതേ നാണയത്തിൽ മറുപടി നൽകുന്ന ഇന്ത്യൻ ബൗളർമാരെയാണ് പെർത്തിൽ കാണാനായത്. 17 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ പിഴുത ബുംമ്ര ഓസ്ട്രേലിയൻ ബാറ്റർമാരെ വിറപ്പിച്ചു. രണ്ടു വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ് ബുമ്രയ്ക്ക് പൂർണ പിന്തുണ നൽകി.
Captain gets Captain 👏
— BCCI (@BCCI) November 22, 2024
Skipper Jasprit Bumrah has FOUR!
Pat Cummins departs for 3.
Live - https://t.co/gTqS3UPruo#TeamIndia | #AUSvIND | @Jaspritbumrah93pic.twitter.com/rOkGVnMkKt
ആദ്യ ദിനം അവസാനിക്കുമ്പോൾ, 7 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 19 റൺസുമായി അലക്‌സ് കാരിയും, 6 റൺസുമായി മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ. ഓസ്‌ട്രേലിയൻ നിരയിൽ മൂന്നു താരങ്ങൾക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. ട്രാവിസ് ഹെഡ്(11), നഥാൻ മക്‌സ്വീനി(10) ,ഉസ്മാൻ ഖവാജ(8), മാമസ് ലബുഷെയൻ(2), സ്റ്റീവ് സ്മിത്ത്(0), മിച്ചൽ മാർഷ്(6), പാറ്റ് കമ്മിൻസ്(3) എന്നിവരാണ് പുറത്തായത്.
അതേസമയം, ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച നിതിഷ് കുമാർ റെഡ്ഡി നേടിയ 41 റൺസാണ് ഇന്ത്യയുടെ സ്‌കോർ 150ലേക്ക് എത്തിച്ചത്. നാലു ഇന്ത്യൻ ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. റിഷബ് പന്ത് (37), കെ എൽ രാഹുൽ (26). ധ്രുവ് ജുറെൽ (11) എന്നിവരാണ് രണ്ടക്കം കടന്നത്. ജോഷ് ഹെയ്സൽവുഡ് നാലു വിക്കറ്റ് നേടിയപ്പോൾ മിച്ചെൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
Read More
- ടി20 റാങ്കിങ്ങ്; സ്ഥാനം മെച്ചപ്പെടുത്തി സഞ്ജു; ഇന്ത്യക്കാരിൽ ഒന്നാമൻ ആ യുവതാരം
- ടീം അർജന്റീന കേരളത്തിലേക്ക്; മെസ്സിയും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്
- അക്വിബ് ജാവേദ് പാകിസ്ഥാൻ ഏകദിന,ടി 20 ടീം മുഖ്യ പരിശീലകൻ
- ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല
- പെർത്ത് ടെസ്റ്റ്: ഓസ്ട്രേലിയക്കെതിരെ രോഹിത് ശർമ്മ കളിക്കണമെന്ന് സൗരവ് ഗാംഗുലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.