/indian-express-malayalam/media/media_files/2024/12/04/qW3TBwSvXNkEPUPNvRtj.jpg)
ഭിന്നതയുടെ കാര്യം തനിക്ക് അറിയില്ലെന്നും ഹർഭജൻ പറഞ്ഞു
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണിയും സ്പിന്നർ ഹർഭജൻ സിങ്ങും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് വളരെക്കാലമായി കേൾക്കുന്ന കാര്യമാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോൾ, സാക്ഷാൽ ഹർഭജൻ സിങ് തന്നെ വ്യക്തവരുത്തുകയാണ്. താനും ധോണിയും തമ്മിൽ ഏകദേശം പത്തുവർഷത്തിലേറെയായി സംസാരിച്ചിട്ടെന്ന് ഹർഭജൻ തന്നെ ഈയടുത്ത് വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
താനും ധോണിയും ഇനി പരസ്പരം സംസാരിക്കില്ലെന്ന് വെളിപ്പെടുത്തിയ ഹർഭജൻ അവസാനമായി ധോണിയുമായി സംസാരിച്ചത് പത്തുവർഷം മുമ്പാണെന്നും പറഞ്ഞു. "2018 മുതൽ 2020 വരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമ്പോഴും വ്യക്തിപരമായ ഒന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല. മത്സരത്തിന് ആവശ്യമായ കാര്യങ്ങൾ മാത്രം സംസാരിച്ചു. അതും പരിമിതമായ വാക്കുകളിൽ"- ഹർഭജൻ സിങ് വെളിപ്പെടുത്തി.
ഭിന്നതയുടെ കാര്യം തനിക്ക് അറിയില്ലെന്നും ഹർഭജൻ പറഞ്ഞു. "എന്നോട് സംസാരിക്കാതിരിക്കാൻ ധോണിക്ക് കാരണങ്ങൾ ഉണ്ടാകും. ഐപിഎൽ കളിക്കുമ്പോൾ ഞങ്ങളുടെ സംസാരം ഗ്രൗണ്ടിൽ ഒതുങ്ങി. രണ്ട് തവണ ധോണിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. അതിനാൽ പിന്നീട് സംസാരിക്കാൻ പോയിട്ടില്ല. എനിക്ക് അവനോട് വിരോധം ഒന്നുമില്ല. ധോണിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയാം".-ഹർഭജൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമുള്ള ഹർഭജന്റെ വെളിപ്പെടുത്തലിൽ ഇതുവരെ ധോണി പ്രതികരിച്ചിട്ടില്ല.
Read More
- മകളെ കുറിച്ച് അഭിമാനം മാത്രം; സന്തോഷം പങ്കിട്ട് സച്ചിൻ
- ബാഡ്മിന്റൻ താരം പി.വി. സിന്ധു വിവാഹിതയാകുന്നു
- കോഹ്ലിയെ കണ്ട് പഠിക്കൂ; ഓസിസ് താരങ്ങൾക്ക് പോണ്ടിങ്ങിന്റെ ഉപദേശം
- 'ദ ടെർമിനേറ്റർ,' ജസ്പ്രിത് ബുമ്രയെ പ്രശംസിച്ച് ഓസ്ട്രേലിയൻ താരം
- ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ്; ഓസിസിനെ തകർത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ
- സഞ്ജുവിനും രക്ഷിക്കാനായില്ല; മഹാരാഷ്ട്രയോട് പൊരുതിത്തോറ്റ്കേരളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.