/indian-express-malayalam/media/media_files/2024/12/03/Le2jl3j3i004Zs2tdXFS.jpg)
ചിത്രം: എക്സ്/പിവി സിന്ധു
ഇന്ത്യയുടെ ബാഡ്മിന്റൻ സൂപ്പർതാരം പി.വി. സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22ന് ഉദയ്പൂരിലാണ് വിവാഹം. ഹൈദരാബാദ് സ്വദേശിയും പോസിഡെക്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട ദത്ത സായ് ആണ് വരൻ.
ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായി പരിചയമുണ്ടായിരുന്നുവെന്നും, ഒരു മാസം മുൻപാണ് വിവാഹം തീരുമാനിച്ചതെന്നും സിന്ധുവിൻ്റെ പിതാവ് പി.വി. രമണ പറഞ്ഞു. ജനുവരി മുതൽ സിന്ധു മത്സരരംഗത്ത് സജീവമാകുന്നതിനാൽ ഡിസംബർ 22ന് വിവാഹ ചടങ്ങുകൾ നടത്താൻ ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
'ഡിസംബർ 24ന് ഹൈദരാബാദിൽ വിവാഹ റിസപ്ഷൻ നടക്കും. അടുത്ത സീസൺ പ്രധാനമായതിനാൽ സിന്ധു ഉടൻ പരിശീലനം ആരംഭിക്കും. ഡിസംബർ 20ന് വിവാഹ ചടങ്ങുകൾ ആരംഭിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.
india’s top shuttler & double Olympics medallist PV Sindhu is set to marry Hyderabad-based tech executive Venkata Datta Sai in a private ceremony in Udaipur on December 22#VenkataDattaSai#PVSindhu#Olympics#badminton#India#Hyderabadpic.twitter.com/iaCZ9at8s1
— SportsTiger (@The_SportsTiger) December 3, 2024
വെള്ളിയും വെങ്കലവും ഉൾപ്പെടെ ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടിയ സിന്ധു രാജ്യത്തെ എക്കാലത്തെയും മികച്ച ബാഡ്മിന്റൻ താരങ്ങളിൽ ഒരാളാണ്. 2019ൽ സ്വർണം ഉൾപ്പെടെ അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ സിന്ധു രാജ്യത്തിനായി നേടിയിട്ടുണ്ട്. 2016ൽ റോയോ ഒളിമ്പിക്സിലും 2020ൽ ടോക്കിയോ ഒളിമ്പിക്സിലും തുടർച്ചയായി മെഡലുകൾ നേടുകയും 2017ൽ കരിയറിലെ ഉയർന്ന ലോക റാങ്കിങായ 2-ാം സ്ഥാനം നേടുകയും ചെയ്തു.
Read More
- കോഹ്ലിയെ കണ്ട് പഠിക്കൂ; ഓസിസ് താരങ്ങൾക്ക് പോണ്ടിങ്ങിന്റെ ഉപദേശം
- 'ദ ടെർമിനേറ്റർ,' ജസ്പ്രിത് ബുമ്രയെ പ്രശംസിച്ച് ഓസ്ട്രേലിയൻ താരം
- ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഓസിസിനെ തകർത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ
- സഞ്ജുവിനും രക്ഷിക്കാനായില്ല; മഹാരാഷ്ട്രയോട് പൊരുതിത്തോറ്റ് കേരളം
- പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് മിന്നും വിജയം; താരമായി ബുമ്ര
- IPL Auction: ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരം; ഋഷഭ് പന്തിനെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി ലഖ്നൗ
- 'വന്നത് വെറുതെ പോകാനല്ല;' പെർത്തിൽ നയം വ്യക്തമാക്കി ബുമ്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us