scorecardresearch

കോഹ്ലിയെ കണ്ട് പഠിക്കൂ; ഓസിസ് താരങ്ങൾക്ക് പോണ്ടിങ്ങിന്റെ ഉപദേശം

കോഹ്ലിയുടെ പ്രകടനത്തെ അഭിനന്ദിച്ച പോണ്ടിങ്, അനായാസം റൺസ് നേടാനുള്ള അവസരങ്ങളൊന്നും താരം പാഴാക്കിയില്ലെന്ന് പറഞ്ഞു

കോഹ്ലിയുടെ പ്രകടനത്തെ അഭിനന്ദിച്ച പോണ്ടിങ്, അനായാസം റൺസ് നേടാനുള്ള അവസരങ്ങളൊന്നും താരം പാഴാക്കിയില്ലെന്ന് പറഞ്ഞു

author-image
Sports Desk
New Update
Virat Kohli, Test Match

ചിത്രം: എക്സ്/ബിസിസിഐ

പെർത്തിൽ ഇന്ത്യയ്‌ക്കെതിരെ 295 റൺസ് തോൽവി വഴങ്ങിയ ഓസ്ട്രേലിയൻ താരങ്ങൾക്ക് ഉപദേശവുമായി മുൻ നായകൻ റിക്കി പോണ്ടിങ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ അമ്പേ പരാജയപ്പെട്ട ഒസ്ട്രേലിയൻ താരങ്ങളായ മാർനസ് ലാബുഷാനോടും സ്റ്റീവ് സ്മിത്തിനോടുമായിരുന്നു പോണ്ടിങ്ങിന്റെ ഉപദേശം.

Advertisment

വിരാട് കോഹ്ലിയെ പോലെ സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് കളിക്കാൻ ഇരുവരോടും താരം പറഞ്ഞു. ഐസിസി റിവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മത്സരത്തിൽ ഒട്ടും സ്ഥിരതയില്ലാത്ത പ്രകടനം പുറത്തെടുത്തത് ലാബുഷാനെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ഇന്നിങ്സിലെ കോഹ്ലിയുടെ പ്രകടനത്തെ അഭിനന്ദിച്ച പോണ്ടിങ്, എതിരാളികളെ ചെറുക്കാൻ ശ്രമിക്കുന്നതിനുപകരം കോഹ്‌ലിയെ പോലെ സ്വന്തം കഴിവിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞു. 'തന്റെ കളിയില്‍ വിശ്വാസമര്‍പ്പിച്ചുള്ള തിരിച്ചു വരവാണ് വിരാട് കോഹ്ലി കാഴ്ചവച്ചത്. അതാണ് സ്മിത്തും ലാബുഷാനെയും ചെയ്യേണ്ടത്.' 

അനായാസം റൺസ് നേടാനുള്ള അവസരങ്ങളൊന്നും പാഴാക്കാതെയാണ് കോഹ്ലി തന്റെ 30-ാം സെഞ്ചുറി തികച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്നിങ്സിന്റെ അവസാനം അദ്ദേഹം ബാറ്റിങിന്റെ വേഗത വർദ്ധിപ്പിച്ച് ബൗളർമാരെ സമ്മർദ്ദത്തിലാക്കി. ഓസിസി ബൗളർമാരുട ലൈനും ലെങ്തും പിഴയ്ക്കാൻ ഇതു കാരണമായെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

Advertisment

ആദ്യ ഇന്നിങ്സിൽ 52 പന്തിൽ 2 റൺസ് മാത്രം നേടിയ ലാബുഷാനെ രണ്ടാം ഇന്നിങ്സിൽ 5 പന്തിൽ 3ന് പുറത്തായി. സ്മിത്ത് ആദ്യ ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ പൂജ്യത്തിന് പുറത്തായി. തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടാം ഇന്നിങ്സിൽ 60 പന്തിൽ 17 റൺസിൽ പുറത്തായി.

Read More

Ricky Ponting Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: