/indian-express-malayalam/media/media_files/2024/12/04/Yy3P2uTEvOXp1s8cIURS.jpg)
മകളെ കുറിച്ച് സച്ചിൻ
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകളാണ് സാറാ തെന്‍ഡുല്‍ക്കര്‍. ലണ്ടനില്‍ നിന്നും മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ സാറ മോഡലിംഗ് രംഗത്തും സജീവമാണ്. ഇപ്പോഴിതാ, മകളെ കുറിച്ചുള്ള സന്തോഷകരമായൊരു വാർത്ത പങ്കിടുകയാണ് സച്ചിൻ.
സച്ചിൻ തെൻഡുൽക്കർ ഫൌണ്ടേഷന്റെ ഡയറക്ടറായി സാറ ചുമതലയേറ്റ സന്തോഷമാണ് സച്ചിൻ പങ്കിടുന്നത്.
"എൻ്റെ മകൾ സാറ തെൻഡുൽക്കർ, സച്ചിൻ തെൻഡുൽക്കർ ഫൌണ്ടേഷനിൽ ഡയറക്ടറായി ചേർന്ന വിവരം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സ്‌പോർട്‌സ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിലൂടെ ഇന്ത്യയെ ശാക്തീകരിക്കാനുള്ള ഈ യാത്ര ആരംഭിക്കുന്നു," ഇൻസ്റ്റഗ്രാം പോസ്റ്റിൽ സച്ചിൻ കുറിച്ചു.
സച്ചിന്റെ മകൾ എന്ന പേരിൽ മാത്രം അറിയപ്പെടാൻ ആഗ്രഹിക്കാത്ത വ്യക്തിത്വമാണ് സാറയുടേത്. സ്വന്തം സംരംഭങ്ങളാൽ മുൻപും സാറ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. 7.3 മില്യൺ ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് സാറ. 2023 ലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സാറയുടെ ആസ്തി 50 ലക്ഷം മുതൽ 1 കോടി വരെയാണ്. സാറാ ടെണ്ടുൽക്കർ ഷോപ്പ് എന്ന ഓൺലൈൻ സ്റ്റോറിന്റെ ഉടമ കൂടിയാണ് കക്ഷി. അടുത്തിടെ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലാനെജിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായും സാറ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read More
- ബാഡ്മിന്റൻ താരം പി.വി. സിന്ധു വിവാഹിതയാകുന്നു
- കോഹ്ലിയെ കണ്ട് പഠിക്കൂ; ഓസിസ് താരങ്ങൾക്ക് പോണ്ടിങ്ങിന്റെ ഉപദേശം
- 'ദ ടെർമിനേറ്റർ,' ജസ്പ്രിത് ബുമ്രയെ പ്രശംസിച്ച് ഓസ്ട്രേലിയൻ താരം
- ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഓസിസിനെ തകർത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ
- സഞ്ജുവിനും രക്ഷിക്കാനായില്ല; മഹാരാഷ്ട്രയോട് പൊരുതിത്തോറ്റ് കേരളം
- പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് മിന്നും വിജയം; താരമായി ബുമ്ര
- IPL Auction: ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരം; ഋഷഭ് പന്തിനെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി ലഖ്നൗ
- 'വന്നത് വെറുതെ പോകാനല്ല;' പെർത്തിൽ നയം വ്യക്തമാക്കി ബുമ്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us