scorecardresearch

ഡോൺ ബ്രാഡ്മാന്റെ ആ മാന്ത്രിക തൊപ്പി വിറ്റുപോയി;വില കേട്ടാൽ ഞെട്ടും

1947-48 കാലത്ത് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ബ്രാഡ്മാൻ ധരിച്ചിരുന്ന കമ്പിളി തൊപ്പിയാണിത്

1947-48 കാലത്ത് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ബ്രാഡ്മാൻ ധരിച്ചിരുന്ന കമ്പിളി തൊപ്പിയാണിത്

author-image
Sports Desk
New Update
bradman

ഡോൺ ബ്രാഡ്മാന്റെ ആ മാന്ത്രിക തൊപ്പി വിറ്റുപോയി

സിഡ്‌നി: ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ഡോൺ ബ്രാഡ്മാൻ ധരിച്ചിരുന്ന തൊപ്പി ചൊവ്വാഴ്ച സിഡ്നിയിൽ ലേലം ചെയ്തുപോയി. 2.6കോടി ഇന്ത്യൻ രൂപയ്ക്കാണ് തൊപ്പി ലേലത്തിൽ വിറ്റുപോയത്. ലോകക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ലേലത്തുകയ്ക്കാണ് ഇതിഹാസ താരം ധരിച്ച തൊപ്പി വിറ്റുപോയത്. ഓസ്‌ട്രേലിയലുള്ള ഒരു ബിസിനസ്സുകാരനാണ് തൊപ്പി ലേലത്തിൽപിടിച്ചത്. 

ചരിത്രം ഏറെ പറയുന്ന മാന്ത്രികതൊപ്പി

Advertisment

1947-48 കാലത്ത് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ബ്രാഡ്മാൻ ധരിച്ചിരുന്ന കമ്പിളി തൊപ്പിയാണിത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം വിദേശ മണ്ണിൽ കളിച്ച ആദ്യ ടെസ്റ്റിന്റെ പ്രതീകം കൂടിയായി മാറിയ തൊപ്പി സിഡ്‌നിയിലാണ് ലേലത്തിൽ വെച്ചത്. ഇതുവരെയുള്ളതിൽ അറിയപ്പെടുന്ന ഒരേയൊരു ബാഗി ഗ്രീൻ തൊപ്പിയാണിതെന്ന് ലേലം സംഘടിപ്പിച്ച ബോൺഹാംസ് അവകാശപ്പെട്ടു. 

ഇന്ത്യയിലെ ടെസ്റ്റിൽ ആറ് ഇന്നിംഗ്‌സുകളി്രൽ നിന്ന് 178.75 ശരാശരിയിൽ മൂന്ന് സെഞ്ച്വറിയും ഒരു ഡബിൾ സെഞ്ച്വറിയും സഹിതം 715 റൺസായിരുന്നു ബ്രാഡ്മാൻ നേടിയിട്ടുണ്ടായിരുന്നത്. ആ കാലത്ത് ഓസ്ട്രേലിയയിലെ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾക്ക് കടുംപച്ച നിറത്തിലുള്ള തൊപ്പികൾ സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു. ഇന്ത്യയുടെ ആദ്യ വിദേശ ടെസ്റ്റിൽ അഞ്ച് മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. പരമ്പര 4-0 ത്തിന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ഒരു മത്സരം സമനിലയായിരുന്നു.

Advertisment

99.94 എന്ന എക്കാലത്തെയും ഉയർന്ന ടെസ്റ്റ് ബാറ്റിംഗ് ശരാശരിയോടെയാണ് ബ്രാഡ്മാൻ വിരമിച്ചത്. 1928 ലെ തന്റെ ടെസ്റ്റ് അരങ്ങേറ്റ വേളയിൽ ബ്രാഡ്മാൻ ധരിച്ചിരുന്ന വ്യത്യസ്തമായ ബാഗി ഗ്രീൻ 2020-ൽ 290,000 ഡോളറിന് ലേലം ചെയ്തിരുന്നു. അന്ന് ഏറ്റവും വലിയ ലേലതുകയായിരുന്നു അത്.

Read More

Australian Cricket Team Austria India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: