/indian-express-malayalam/media/media_files/zxO9IyGcbE4CWviiMEoZ.jpg)
കെഎൽ രാഹുൽ
അഡ്‌ലെയ്ഡ്: ബോർഡർ ഗവാസ്‌കർ ട്രോഫിക്കുവേണ്ടിയുള്ള രണ്ടാം ടെസ്റ്റിൽ യശ്വസി ജയ്‌സ്വാളിനൊപ്പം കെഎൽ രാഹുൽ ഓപ്പണറായി ഇറങ്ങുമെന്ന് സ്ഥിരീകരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. നേരത്തെ, രണ്ടാം ടെസ്റ്റിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും തിരിച്ചെത്തുന്നതോടെ രാഹുലിന്റെ ഓപ്പണിങ് സ്ഥാനത്തെ ചൊല്ലി അഭ്യുവങ്ങൾ ഉടലെടുത്തിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായത്.
ഇന്ത്യയ്ക്ക് പുറത്ത് രാഹുൽ ബാറ്റ് ചെയ്ത രീതി അഭിനന്ദനം അർഹിക്കുന്നതാണെന്നും താൻ മധ്യനിരയിലാകും ഇറങ്ങുകയെന്നും രോഹിത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. വിജയത്തിനാണ് ടീം ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പ്ലേയിങ് ഇലവനിൽ ഉണ്ടാകുകയെന്നതാണ് പ്രധാനമെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു. ഏത് നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് അവർ തന്നോട് പറഞ്ഞിട്ടുണ്ട്.പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കാനും, ടീമിനായി ബാറ്റ് ചെയ്യാനും താൻ ആഗ്രഹിക്കുന്നു. ഏത് നമ്പറിലായാലും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. ഭാഗ്യവശാൽ താൻ വ്യത്യസ്ത പൊസിഷനുകളിൽ ബാറ്റ് ചെയ്തിട്ടുണ്ട്. ബാറ്റിങ് പൊസിഷൻ ഏതായാലും തന്നെ അലട്ടുന്നില്ലെന്നും രാഹുൽ പറഞ്ഞു.
രോഹിതിന്റെ അഭാവത്തിൽ ആദ്യ ടെസ്റ്റിൽ ഓപ്പണറായി എത്തിയ രാഹുൽ അർധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്‌സ്വാളിനൊപ്പം 201 റൺസ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ 295 റൺസിന്റെ വിജയത്തിൽ ഈ കൂട്ടുകെട്ട് വലിയ പങ്കുവഹിച്ചിരുന്നു.
Read More
- എട്ട് മണിക്കൂർ ഉറക്കം, മധുരവും ജങ്ക് ഫുഡുമില്ല; കോഹ്ലിയുടെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി അനുഷ്ക
- സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ അനുവദിക്കു; തുറന്നടിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ
- ഡോൺ ബ്രാഡ്മാന്റെ ആ മാന്ത്രിക തൊപ്പി വിറ്റുപോയി;വില കേട്ടാൽ ഞെട്ടും
- പത്ത് വർഷമായി ധോണിയോട് സംസാരിക്കാറില്ല; വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്
- മകളെ കുറിച്ച് അഭിമാനം മാത്രം; സന്തോഷം പങ്കിട്ട് സച്ചിൻ
- ബാഡ്മിന്റൻ താരം പി.വി. സിന്ധു വിവാഹിതയാകുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.