/indian-express-malayalam/media/media_files/4GrZ0dBYyuzJnJdbvqPG.jpg)
കോഹ്ലിയുടെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി അനുഷ്‌ക
ഫിറ്റ്‌നസ് കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. മുപ്പത്തിയാറാം വയസ്സിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസ് ക്രിക്കറ്റ് താരങ്ങളിൽ ഒരാൾക്കൂടിയാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ കോഹ്്‌ലി. കഴിഞ്ഞയാഴ്ച, പെർത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിൽ കോഹ്ലി തന്റെ എൺപത്തിയൊന്നാം അന്താരാഷ്ട്ര സെഞ്ചുറിയും 30-ാം ടെസ്റ്റ് സെഞ്ചുറിയും കുറിച്ചിരുന്നു.
ഇപ്പോഴിതാ കോഹ്‌ലിയുടെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് താരവും കൂടിയായ അനുഷ്‌ക ശർമ്മ. തന്റെ ഭർത്താവിന്റെ ഫിറ്റന്‌സ് രഹസ്യം പങ്കിടുന്ന അനുഷ്‌കയുടെ ഒരുവീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. കോഹ്ലിയുടെ മികച്ച ഫിറ്റ്നസിന്റെ രഹസ്യം അദ്ദേഹത്തിന്റെ സമർപ്പണമാണെന്ന് വീഡിയോയിൽ അനുഷ്‌ക പറയുന്നുണ്ട്.
/indian-express-malayalam/media/media_files/goSwZn78pLoTyxQOStYL.jpg)
വിരാട് കോഹ്ലി തന്റെ ആരോഗ്യത്തെയും ഫിറ്റ്നസിനെയും കുറിച്ച് വളരെ അച്ചടക്കമുള്ളയാളാണ്. എല്ലാ ദിവസവും രാവിലെ അദ്ദേഹം കാർഡിയോ അല്ലെങ്കിൽ ക്രിക്കറ്റ് പരിശീലനത്തിന് പോകും. ജങ്ക് ഫുഡ്, മധുരപലഹാരങ്ങൾ എന്നിവ കോഹ്‌ലിയുടെ ജീവിതത്തിൽ ഇല്ല. പത്ത് വർഷത്തിലേറെയായി ബട്ടർ ചിക്കൻ കഴിക്കുന്നില്ല. ദിവസവും കൃത്യമായി എട്ട് മണിക്കൂർ ഉറക്കം. ശുദ്ധവും മിതവുമായ ഭക്ഷണം. ഇങ്ങനെയാണ് വിരാട് തന്റെ ഫിറ്റന്‌സ് നിലനിർത്തുന്നത്.- അനുഷ്‌ക പറയുന്നു.
Anushka Sharma On Kohli's fitness secret pic.twitter.com/uuikcqRYWB
— Noor (@HeyNoorr) December 4, 2024
കോഹ്‌ലി തന്റെ ജീവിതശൈലി പിന്തുടരുന്നതിൽ അങ്ങേയറ്റത്തെ അർപ്പണബോധവും പ്രതിബദ്ധതയും കാട്ടുന്നുണ്ട്. അത് തന്നെയാണ് അദ്ദേഹത്തെ ലോകോത്തര കായികതാരമാക്കി മാറ്റുന്നത്. സിനിമയിലും താരങ്ങൾ ഇതേപോലെ ഫിറ്റന്‌സ് നിലനിർത്താൻ അർപ്പണബോധത്തോടെയുള്ള ശ്രമങ്ങൾ നടത്താറുണ്ടെന്നും അനുഷ്‌ക പറഞ്ഞു.
Read More
- സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ അനുവദിക്കു; തുറന്നടിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ
- ഡോൺ ബ്രാഡ്മാന്റെ ആ മാന്ത്രിക തൊപ്പി വിറ്റുപോയി;വില കേട്ടാൽ ഞെട്ടും
- പത്ത് വർഷമായി ധോണിയോട് സംസാരിക്കാറില്ല; വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്
- മകളെ കുറിച്ച് അഭിമാനം മാത്രം; സന്തോഷം പങ്കിട്ട് സച്ചിൻ
- ബാഡ്മിന്റൻ താരം പി.വി. സിന്ധു വിവാഹിതയാകുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us