/indian-express-malayalam/media/media_files/2024/12/07/Ju7tg1Zf08BIGM15dAYc.jpg)
ചിത്രം: എക്സ്/ബിസിസിഐ
അഡ്‌ലെയ്ഡ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വരിഞ്ഞു മുറുകി ഓസ്ട്രേലിയ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യത്തോടെ വൻ തിരിച്ചുവരവാണ് അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയ നടത്തിയത്. ഡേ-നൈറ്റ് പിങ്ക് ബോൾ ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 128ന് 5 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ.
ഒന്നാം ഇന്നിംഗ്‌സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് ബാറ്റിങ് ആരംഭിച്ചത്. ഓപ്പണർമാരായ കെ.എല്‍. രാഹുലും (7), യശസ്വി ജയ്‌സ്വാളും (24) തുടക്കത്തിലെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 12 റണ്‍സ് നേടുന്നതിനിടെയാണ് രാഹുലിന്റെ ആദ്യ വിക്കറ്റ് വീണത്.
That's Stumps on Day 2#TeamIndia trail by 29 runs with Rishabh Pant and Nitish Kumar Reddy in the middle
— BCCI (@BCCI) December 7, 2024
Updates ▶️ https://t.co/upjirQCmiV#AUSvINDpic.twitter.com/ydzKw0TvkN
ശുഭ്മാന്‍ ഗിൽ (28), വിരാട് കോഹ്ലി (11), രോഹിത് ശർമ്മ (6) എന്നിവർ ശോഭിക്കാതെ പുറത്തായി. 25 പന്തിൽ 28 റൺസുമായി ഋഷഭ് പന്തും, 14 പന്തിൽ 15 റൺസുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ. 24 ഓവറുകൾ അവസാനിക്കുമ്പോൾ ഒസിസിന് 29 റൺസിന്റെ ലീഡുണ്ട്.
Amazing.#AUSvINDpic.twitter.com/9ExKEVHjfZ
— cricket.com.au (@cricketcomau) December 7, 2024
സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിൻസ് എന്നിവർ ഒസ്ട്രേലിയക്കായി രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 180 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ് ആരംഭിച്ച ഓസിസ് ട്രാവിസ് ഹെഡിന്റെ സെഞ്ചുറിക്കരുത്തിൽ ലീഡ് ഉയർത്തി. മാര്‍നസ് ലബുഷെയ്ന്‍ (64), നതാന്‍ മക്‌സ്വീനെ (39) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
Read More
- ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയ്ക്കേണ്ടതില്ല;ബിസിസിഐയ്ക്ക് പിന്തുണയുമായി യൂസഫ് പത്താൻ
- ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ
- 'നാടിനായ് നിയോഗിക്കപ്പെട്ടവൻ, നായകൻ;' രോഹിതിന് അഭിനന്ദനം
- അഡ്‌ലെയ്ഡ് ടെസ്റ്റ്; ഓപ്പണറായി രാഹുൽ തന്നെ: സ്ഥിരീകരിച്ച് രോഹിത് ശർമ്മ
- എട്ട് മണിക്കൂർ ഉറക്കം, മധുരവും ജങ്ക് ഫുഡുമില്ല; കോഹ്ലിയുടെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി അനുഷ്ക
- സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ അനുവദിക്കു; തുറന്നടിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.