scorecardresearch

സർക്കാർ ജോലി മാറി നിൽക്കും; ഉബർ ഡ്രൈവറുടെ ശമ്പളം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരുവിൽ നിന്നുള്ള ബൈക് ടാക്സി ഡ്രൈവർ തന്റെ ശമ്പളം വെളിപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

ബെംഗളൂരുവിൽ നിന്നുള്ള ബൈക് ടാക്സി ഡ്രൈവർ തന്റെ ശമ്പളം വെളിപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Rapido Driver Viral Video

ചിത്രം: എക്സ്

ബെംഗളൂരു പോലുള്ള തിരക്കേറിയ നഗരങ്ങളിൽ യാത്ര ആവശ്യങ്ങൾക്കായി പലരും ആശ്രയിക്കുന്ന മാർഗമാണ് ബൈക്ക് ടാക്സികൾ. ഊബറും റാപിഡോയും ഒലയും ഉൾപ്പെടെ പ്രമുഖ കമ്പനികളെല്ലാം തന്നെ ബൈക്ക് ടാക്സികൾ അവതരിപ്പിച്ചിട്ടുണ്ട്. പാർട്-ടൈമായും ഫുൾ ടൈമായും നിരവധി ആളുകളാണ് ബൈക് ടാക്സിയിലൂടെ രാജ്യത്ത് ഉപജീവനം നടത്തിവരുന്നത്.

Advertisment

ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്നുള്ള ഒരു ബൈക് ടാക്സി ഡ്രൈവർ ശമ്പളം വെളിപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ദിവസവും 13 മണിക്കൂർ ജോലി ചെയ്യുന്നതിലൂടെ പ്രതിമാസം 80000 മുതൽ 85000 രൂപവരെയാണ് യുവാവ് സമ്പാദിക്കുന്നത്.  

കർണാടക പോർട്ട്‌ഫോളിയോ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശമ്പളം കേട്ട് നിരവധി ആളുകളാണ് വീഡിയോയിൽ ആശ്ചര്യം പങ്കുവച്ചത്. മിഡ് ലെവൽ കോർപ്പറേറ്റ് ജീവനക്കാരേക്കാൾ കൂടുതൽ വരുമാനമാണ് ഇയാൾ ബൈക്ക് ടാക്സി ഓടിച്ച് സമ്പാദിക്കുന്നതെന്ന് ഒരാൾ വീഡിയോയിൽ കമന്റ് ചെയ്തു. 

Read More

Advertisment
Viral Video Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: