/indian-express-malayalam/media/media_files/2024/12/03/EPcz9RmIAsescTspkqXP.jpg)
ചിത്രം: എക്സ്
ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്റൻ താരം പി.വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഈ മാസം 22ന് ഉദയ്പൂരിലാണ് വിവാഹം.
സിന്ധു വിവാഹിതയാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ വരനെ ഗൂഗിളിൽ തിരയുകയാണ് ആരാധകർ. ഗൂഗിളിന്റെ ഔഗ്യോഗിക കണക്കുകൾ പ്രകാരം ഇരുപതിനായിരത്തിലധികം ആളുകളാണ് വെങ്കട്ട ദത്ത സായിയെ തിരഞ്ഞത്. നിലവിൽ വെങ്കട്ട ദത്ത ഗൂഗിളിൽ ട്രെന്റിങ്ങാണ്.
ആരാണ് വെങ്കട്ട ദത്ത സായ്?
സോഫ്റ്റ്‌വെയര്‍ കമ്പനിയായ പോസിഡെക്സ്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് വെങ്കട്ട ദത്ത സായ്. ഹൈദരാബാദ് സ്വദേശിയായ സായ് കായികപ്രേമിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനുമാണ്.
ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്മെന്റ് എഡ്യുക്കേഷനിൽ നിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ബിരുദം നേടിയ വെങ്കട്ട ദത്ത സായ്, ബെംഗളൂരുവിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽനിന്ന് ഡേറ്റ സയൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലിബറൽ ആർട്സ് ആൻഡ് സയൻസസിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.
ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായി പരിജയമുണ്ടായിരുന്നുവെന്നും, ഒരു മാസം മുൻപാണ് വിവാഹം തീരുമാനിച്ചതെന്നും സിന്ധുവിൻ്റെ പിതാവ് പി.വി. രമണ അറിയിച്ചിരുന്നു. ജനുവരി മുതൽ സിന്ധു മത്സരരംഗത്ത് സജീവമാകുന്നതുകൊണ്ടാണ് ഡിസംബർ 22ന് വിവാഹ ചടങ്ങുകൾ നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 24ന് ഹൈദരാബാദിലാണ് വിവാഹ റിസപ്ഷൻ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 20ന് വിവാഹ ചടങ്ങുകൾ ആരംഭിക്കും. വെള്ളിയും വെങ്കലവും ഉൾപ്പെടെ ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടിയ സിന്ധു രാജ്യത്തെ എക്കാലത്തെയും മികച്ച ബാഡ്മിന്റൻ താരങ്ങളിൽ ഒരാളാണ്. 2019ൽ സ്വർണം ഉൾപ്പെടെ അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ സിന്ധു രാജ്യത്തിനായി നേടിയിട്ടുണ്ട്.
Read More
- ഏത് താനോസും ഇനി ഒന്നു വിയർക്കും; ഇതു കേരളത്തിന്റെ 'സൂപ്പർ ഹീറോസ്'; വൈറലായി എഐ വീഡിയോ
- വില ഒരു ലക്ഷം, ദുബായിലെ 'സ്വർണ ചായ' കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
- Google Trends: വോട്ടെണ്ണൽ ദിനത്തിൽ ഗൂഗിൾ ട്രെൻഡിൽ താരം തിരഞ്ഞെടുപ്പ് കമ്മിഷൻ
- Google Trends: വിവാഹ മോചനം പ്രഖ്യാപിച്ചിതിനു പിന്നാലെ എ.ആർ റഹ്മാനെ തിരഞ്ഞ് ആരാധകർ; ഗൂഗിളിൽ ട്രെന്റിങ്
- 'കോൾഡ്പ്ലേ' ടിക്കറ്റിന് തീവില; മറിച്ചുവിൽക്കുന്നത് 10 ലക്ഷം രൂപയ്ക്ക്
- ഹൈ വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിലിരുന്ന് യുവാവിന്റെ നൃത്തം; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.