scorecardresearch

'കോൾഡ്‌പ്ലേ' ടിക്കറ്റിന് തീവില; മറിച്ചുവിൽക്കുന്നത് 10 ലക്ഷം രൂപയ്ക്ക്

ടിക്കറ്റുകളുടെ അമിത വിലയുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ടിക്കറ്റുകളുടെ അമിത വിലയുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

author-image
Trends Desk
New Update
Coldplay

ചിത്രം: എക്സ്

ഡൽഹി: ലോക പ്രശസ്ത റോക്ക് ബാൻഡായ കോൾഡ്പ്ലേ അഹമ്മദാബാദിൽ ഷോ പ്രഖ്യാപിച്ചതു മുതൽ വലിയ ആവേശത്തിലാണ് ആരാധകർ. ജനുവരിയിൽ നടക്കാനിരിക്കുന്ന പരിപാടിയുടെ ടിക്കറ്റ് വിൽപന ആരംഭിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വിറ്റുതീർന്നിരുന്നു. ബുക്ക് മൈ ഷോയിലൂടെയാണ് ടിക്കറ്റുകളുടെ വിൽപന നടത്തുന്നത്. 

Advertisment

ഇപ്പോഴും ടിക്കറ്റ് കിട്ടാത്തതിൻ്റെ പേരിൽ നീണ്ട ഓൺലൈൻ ക്യൂവിൽ കുടുങ്ങിയതിൻ്റെ അനുഭവങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ ഓൺലൈനിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കി, വയാഗോഗോ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ടിക്കറ്റുകൾ അമിത വിലയ്ക്ക് വീണ്ടും വിൽക്കുന്നതിൻ്റെ സ്‌ക്രീൻഷോട്ട് വൈറലായിരിക്കുകയാണ്.

പത്തു ലക്ഷത്തോളം രൂപയ്ക്ക് ടിക്കറ്റുകൾ മറിച്ചു വിൽക്കുന്നതായാണ് സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നത്. അപ്പർ-ടയർ സെക്ഷനിലെ, ഒരു ടിക്കറ്റിന് 9,95,139 രൂപയ്ക്കാണ് വീണ്ടും വിൽക്കുന്നത്. വയാഗോഗോയിൽ, സൗത്ത് പ്രീമിയം സെക്ഷൻ ടിക്കറ്റുകൾക്ക് 2 ലക്ഷം രൂപ വീതമാണ് ലിസ്റ്റു ചെയ്തിരിക്കുന്നത്. 12000 രൂപയാണ് ടിക്കറ്റുകളുടെ ഏറ്റവും കുറഞ്ഞ വില.

Advertisment

ടിക്കറ്റുകളുടെ അമിത വിലയുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സംഗീതപ്രേമികളെ ആവേശത്തിലാഴ്ത്തി കോൾഡ്പ്ലേ സംഘം ജനുവരി 25നാണ് അഹമ്മദാബാദിൽ പരിപാടി നടത്തുന്നത്. വേൾഡ് ടൂറിന്റെ ഭാഗമായാണ് ബ്രിട്ടീഷ് ബ്രാൻഡ് ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ക്രിസ് മാർട്ടിൻ, ഗൈ ബെറിമാൻ, വിൽ ചാമ്പ്യൻ, ജോണി ബക്ക്ലാൻഡ്, ഫിൽ ഹാർവി എന്നിവരടങ്ങുന്ന ബ്രിട്ടീഷ് ബാൻഡിന് ലോകമെങ്ങും ആരാധകർ ഏറെയാണ്. വേറിട്ട സംഗീതത്തിനൊപ്പം മികച്ച കാഴ്ചയനുഭവം കൂടി സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് കൺസേർട്ടുകൾ.

Read More

Music Band Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: