/indian-express-malayalam/media/media_files/2024/10/30/QwkP40qkIeE64gmZqzRk.jpg)
ക്രോഷിക് (ഫൊട്ടൊ കടപ്പാട്-ന്യൂയോർക്ക് പോസ്റ്റ്)
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ തടിയൻ പൂച്ച എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന പൂച്ച ഫാറ്റ് ക്യാംപിൽ പങ്കെടുക്കുന്നതിനിടെ മരിച്ചു. ക്രോഷിക് എന്ന് പേരുള്ള പൂച്ചയാണ് ചത്തതെന്ന് ന്യൂയോർക്ക് പോസ്റ്റിലെ റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ നിന്ന് കണ്ടെത്തിയ ഈ പൂച്ചയുടെ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ബിസ്‌കറ്റ്, സൂപ്പ് എന്നിവയെല്ലാം പതിവായി കഴിച്ച് 17കിലോഗ്രാം ഭാരമാണ് ഈ പൂച്ചക്കുണ്ടായിരുന്നത്.പിന്നീസ് സ്‌പെഷ്യലൈസ്ഡ് വെറ്റിനറി സെൻററിലെ പരിചരണത്തോടെ 7 പൗണ്ടോളം ഭാരം കുറഞ്ഞിരുന്നു. അമിത ഭാരം കുറഞ്ഞിരുന്നു. അമിത ഭാരം കാരണം നടക്കാൻ പോലും സാധിക്കാത്ത നിലയിലായിരുന്നു ക്രോഷിക്ക്. പെട്ടെന്നുണ്ടായ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്നാണ് പൂച്ച ചത്തത്. ശനിയാഴ്ചയായിരുന്നു സംഭവം.
അന്തരാവയവങ്ങളിൽ ട്യൂമറുകൾ ഉണ്ടായിരുന്നതായി പൂച്ചയെ പരിശോധിച്ച വിദഗ്ധർ പറയുന്നു. എന്നാൽ ഇത് ആദ്യം സ്‌കാനിങ്ങുകളിലൂടെയും മറ്റും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ ട്യൂമറുകളാണ് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് പെട്ടെന്നുള്ള മരണത്തിന് കാരണമായത്. അതിന് മുൻപ് ക്രോഷിക്കിന് ശ്വസനസംബന്ധമായ ബുദ്ധിമുട്ട് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പൂച്ചയെ സംരക്ഷിച്ചിരുന്ന ഷെൽറ്റർ ഉടമ പറയുന്നു.
Read More
- ബിഎംഡബ്യു കാറിലെത്തി പൂച്ചട്ടി മോഷണം; യുവതിയുടെ വീഡിയോ വൈറൽ
- സിനിമയിലെ വില്ലൻ തിയേറ്ററിൽ എത്തി; ഓടിവന്ന് കരണത്ത് അടിച്ച് പ്രേക്ഷക: Telugu actor NT Ramaswamy slapped
- 'കോഹ്ലിയോട് പറയണം ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാനാണെന്ന്;' രോഹിതിനെ ചിരിപ്പിച്ച് ആരാധിക
- 'ഒറ്റ ചാൻസ്;' ഷോയ്ക്കിടെ പ്രണയിനിയെ പ്രെപ്പോസ് ചെയ്തോളാൽ യുവാവിനോട് ശ്രേയ ഘോഷാൽ
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.