/indian-express-malayalam/media/media_files/2024/10/23/sBwtgAvWX5w7Zu9RV6d0.jpg)
ചിത്രം: എക്സ്
ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും സംഘവും. മത്സരത്തിനു മുമ്പായി പൂനെയിലെത്തിയ രോഹിതും ആരാധികയുമായി നടന്ന രസകരമായ ഒരു സംഭാഷണത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
വീഡിയോയിൽ, ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് ആരാധികയായ പെൺകുട്ടി രോഹിതിനെ സമീപിക്കുന്നുണ്ട്. താൻ വളരെ ദൂരം യാത്രചെയ്താണ് എത്തിയതെന്നും വിശപ്പുണ്ടെന്നും ഇവർ പറയുന്നതായി വീഡിയോയിൽ കേൾക്കാം. എന്നാൽ രോഹിതിനെ ചിരിപ്പിച്ചത് ഇതല്ല, പെൺകുട്ടിയുടെ ഒരു അഭ്യർത്ഥനയാണ്.
The Conversation of Rohit Sharma with a fan:
— Tanuj Singh (@ImTanujSingh) October 22, 2024
Fan - Rohit bhai, please give autograph.
Rohit:- I'm coming, wait.
Fan - Thank You so much. Virat Kohli ko bolna unki badi aayi hai (tell Virat that his big fan came here).
Rohit:- "I'll tell Virat". ❤️🥹pic.twitter.com/JcS1BCbUaV
'വിരാട് കോഹ്‍ലിയുടെ ഒരു വലിയ ആരാധകൻ ഇവിടെ എത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറയണം' എന്നായിരുന്നു പെൺകുട്ടി ആവശ്യപ്പെട്ടത്. പുഞ്ചിരിച്ചുകൊണ്ട് കോഹ്‌ലിയെ ഇക്കാര്യം അറിയിക്കാമെന്ന് രോഹിത് ഉറപ്പുനൽകുന്നതും വീഡിയോയിൽ കാണാം. നിരവധി ആരാധകരാണ് വീഡിയോയിൽ കമന്റ് പങ്കുവയ്ക്കുന്നത്.
Izzat se bol pic.twitter.com/KHbWvkZYbS
— poetvanity (@PoetVanity__) October 19, 2024
അടുത്തിടെ രോഹിത് ശർമ്മയുടെ മറ്റൊരു വീഡിയോയും വൈറലായിരുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിനിടെ, ഗ്യാലറിയിൽ ഇരുന്ന ആരാധകനുമായി സംസാരിക്കുന്ന രോഹിതിന്റെ വീഡിയോ ആയിരുന്നു ഇത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.