scorecardresearch

സിനിമയിലെ വില്ലൻ തിയേറ്ററിൽ എത്തി; ഓടിവന്ന് കരണത്ത് അടിച്ച് പ്രേക്ഷക: Telugu actor NT Ramaswamy slapped

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിയേറ്ററിലെത്തി പ്രേക്ഷകരുമായി സംസാരിക്കുകയായിരുന്നു അഭിനേതാക്കൾ

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിയേറ്ററിലെത്തി പ്രേക്ഷകരുമായി സംസാരിക്കുകയായിരുന്നു അഭിനേതാക്കൾ

author-image
Trends Desk
New Update
Telugu actor NT Ramaswamy slapped

ചിത്രം: എക്സ്

സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ നടീ- നടന്മാർ വിമർശനം നേരിടാറുണ്ട്. എന്നാൽ, സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ നടനെ കൈയ്യേറ്റം ചെയ്ത സംഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഹൈദരാബാദിലാണ് സംഭവം. നടനെ സ്ത്രീ മർദിക്കുന്ന വീഡിയോയും വൈറലാകുകയാണ്.

Advertisment

അഞ്ജൻ രാമചന്ദ്രയുടെ പുതിയ ചിത്രമായ 'ലവ് റെഡ്ഡി' ഹൈദരാബാദിലെ ഒരു തിയേറ്ററിൽ പ്രദർശിപ്പിച്ചതിനു ശേഷമാണ് സംഭവം ഉണ്ടായത്. സിനിമയിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ ടി രാമസ്വാമിക്കാണ് മർദനമേറ്റത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിയേറ്ററിലെത്തി പ്രേക്ഷകരുമായി സംസാരിക്കുകയായിരുന്നു അഭിനേതാക്കളും അണിയറപ്രവർത്തകരും. അപ്രതീക്ഷിതമായാണ് ഇവർക്ക് അരികിലേക്ക് മധ്യവയസ്കയായ സ്ത്രീ ഓടി അടുക്കുന്നത്. തുടർന്ന് നടൻ എൻ ടി രാമസ്വാമിയെ മർദിക്കാൻ തുടങ്ങി.

Advertisment

ഒപ്പമുണ്ടായിരുന്നവർ സ്ത്രീയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ തള്ളിമാറ്റി വീണ്ടും നടനെ മർദിക്കാൻ ഒടി അടുക്കുന്നുണ്ട്. സിനിമയിൽ ക്രൂര വില്ലനായാണ് നടൻ അഭിനയിക്കുന്നത്. നായിക- നായകന്മാരെ എന്തുകൊണ്ടാണ് ബുദ്ധിമുട്ടിച്ചത് എന്ന തരത്തിൽ ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. 

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ വൈറലായി. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. അതേസമയം, അണിയറ പ്രവർത്തകരുടെ പ്രൊമോഷൻ സ്റ്റണ്ടാണ് ഇതെന്നാണ് ഒരു വിഭാഗം നെറ്റിസൺമാർ അഭിപ്രായപ്പെടുന്നത്.

Read More

Telugu Viral Video Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: