scorecardresearch

ബിഎംഡബ്യു കാറിലെത്തി പൂച്ചട്ടി മോഷണം; യുവതിയുടെ വീഡിയോ വൈറൽ

സ്വകാര്യ സ്ഥാപനത്തിന്റെ പുറത്തു വച്ചിരുന്ന പൂച്ചട്ടിയാണ് അർധരാത്രിയിൽ മോഷ്ടിക്കപ്പെട്ടത്

സ്വകാര്യ സ്ഥാപനത്തിന്റെ പുറത്തു വച്ചിരുന്ന പൂച്ചട്ടിയാണ് അർധരാത്രിയിൽ മോഷ്ടിക്കപ്പെട്ടത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
BMW Owner steals flower pot

ചിത്രം: എക്സ്

ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മോഷണ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ആഡംബര വാഹനമായ ബിഎംഡബ്ല്യുവിൽ എത്തി പൂച്ചട്ടി മോഷ്ടിക്കുന്ന യുവതിയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. നോയിഡയിലെ സെക്ടർ 18ലുള്ള റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം.

Advertisment

ഒക്ടോബർ 25ന് അർധരാത്രിയാണ് യുവതി പൂച്ചെട്ടി മോഷ്ടിക്കാൻ എത്തിയത്. സ്വകാര്യ സ്ഥാപനത്തിന്റെ പുറത്ത് വച്ചിരുന്ന പൂച്ചെട്ടിയാണ് മോഷ്ടിക്കുന്നത്. കെട്ടിടത്തിനു സമീപം യുവതി തൻ്റെ ആഡംബര കാർ പാർക്ക് ചെയ്യുന്നത് വൈറൽ വീഡിയോയിൽ കാണാം. ശേഷം, പുറത്ത് വച്ചിരുന്നന്നതിൽ നിന്ന് ഒരു പൂച്ചട്ടി എടുത്ത് കാറിൽ വയ്ക്കുന്നതും വീഡിയോയിലുണ്ട്.

യുവതിക്കൊപ്പം മറ്റാരാളും കാറിലുണ്ടായിരുന്നു. ഇയാൾ കാറിന്റെ ഡോർ തുറന്നു കൊടുക്കുന്നത് വീഡിയോയിൽ കാണാം. മാധ്യമപ്രവർത്തകനായ സച്ചിൻ ഗുപ്ത എക്സിൽ പങ്കുവച്ച വീഡിയോ ഇതിനകം നിരവധി കാഴ്ചകൾ നേടി. നിരവധി ഉപയോക്താക്കളാണ് രോഷം പ്രകടിപ്പിച്ച് പോസ്റ്റിൽ കമന്റു പങ്കുവയ്ക്കുന്നത്.

Advertisment

കഴിഞ്ഞ വർഷം, ജി20യുടെ ഭാഗമായി ഡൽഹിയിൽ സ്ഥാപിച്ചിരുന്ന പൂച്ചട്ടികൾ മോഷ്ടിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. രണ്ടു പേർ പൂച്ചട്ടി മോഷ്ടിക്കുന്നതിൻ്റെ വീഡിയോ സൈബറിടങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

Read More

Theft Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: