scorecardresearch

കോഹ്ലിക്ക് ആരാധകരുടെ പിറന്നാൾ സർപ്രൈസ്; നാണത്തോടെ സൂപ്പർതാരം

ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് ആരാധകർ ഒരുക്കിയ പിറന്നാൾ സർപ്രൈസാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്

ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് ആരാധകർ ഒരുക്കിയ പിറന്നാൾ സർപ്രൈസാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്

author-image
Trends Desk
New Update
Virat Kohli

ചിത്രം: എക്സ്

ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ക്രിക്കറ്ററാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. 36-ാം ജന്മദിനം ആഘോഷിക്കുന്ന കോഹ്ലിക്ക് ആരാധകർ ഒരുക്കിയ സർപ്രൈസ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്.

Advertisment

മുംബൈയിൽ നടന്ന എച്ച്എസ്ബിസി പരിപാടിയിലാണ് വിരാട് കോഹ്‌ലിക്ക് ആരാധകരുടെവക ഹൃദയസ്പർശിയായ സർപ്രൈസ് ലഭിച്ചത്. ജന്മദിനം ആഘോഷിച്ച് ദിവസങ്ങൾക്കു ശേഷം നടന്ന പരിപാടിയുടെ വീഡിയോ വൈറലായിട്ടുണ്ട്. 

സദസ്സിലുണ്ടായിരുന്ന എല്ലാവരും ചേർന്ന് കോഹ്ലിക്ക് ജന്മദിനാശംസ നേരുന്നതാണ് വീഡിയോ. ഗൗരവ് കപൂറും കോഹ്ലിക്കൊപ്പം വീഡിയോയിലുണ്ട്. നാണത്തോടെ ആരാധകർക്കു മുന്നിൽ നിൽക്കുന്ന കോഹ്ലിയാണ് വീഡിയോയുടെ ഹൈലൈറ്റ്. 

Advertisment

ജന്മദിനത്തിൽ കോഹ്ലിക്ക് ആരാധകൻ സമ്മാനിച്ച ഹനുമാൻ ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കലാകാരനായ യാഷ് പ്രജാപതിയാണ് താൻ വരച്ച ഹനുമാൻ ചിത്രം കോഹ്ലിക്ക് സമ്മാനിച്ചത്. ഇന്ത്യൻ ടീം താമസിക്കുന്ന മുംബൈയിലെ ഹോട്ടലിൽ എത്തിയാണ് സമ്മാനം താരത്തിനു കൈമാറിയത്. ആരാധകന്റെ പിറന്നാൾ സമ്മാനം സ്നേഹപൂർവ്വം സ്വീകരിക്കുന്ന കോഹ്ലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. 

Read More

Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: