/indian-express-malayalam/media/media_files/uploads/2020/04/Youtube.jpg)
ഫയൽ ഫൊട്ടോ
ടെക് ഭീമനായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈനിൽ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഡിജിറ്റൽ യുഗത്തിൽ വിനോദത്തെ പുനർനിർവചിച്ച യൂട്യൂബ്, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ്.
വ്യത്യസ്തങ്ങളായ വീഡിയോകൾ ഉപയോക്താക്കളിലെത്തിക്കുക എന്ന കാഴ്ചപ്പാടോടെ, 2005ൽ ആരംഭിച്ച യൂട്യൂബ്, വർഷങ്ങൾ പിന്നിടുമ്പോൾ പലമടങ്ങ് വളർന്നു കഴിഞ്ഞു. 2024 സെപ്‌റ്റംബർ വരെ 2.70 ബില്യണിലധികം സജീവ പ്രതിമാസ ഉപയോക്താക്കളാണ് പ്ലാറ്റ്ഫോമിനുള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ വെബ്‌സൈറ്റും, ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമും യൂട്യൂബ് ആണ്. ന്യൂ ഓംഡിയ നടത്തിയ പഠനം അനുസരിച്ച്, ടിക് ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകളെക്കാൾ മുന്നിൽ ജനപ്രിയ സേവനമായി ആധിപത്യം പുലർത്തുകയാണ് യൂട്യൂബ്.
ദശലക്ഷക്കണക്കിന് വീഡിയോകളാണ് ഓരോ ദിവസവും യൂട്യൂബിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. ട്രെൻഡുകൾ നിരന്തരം മാറിക്കൊണ്ടേയിരിക്കുന്നു. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോ ഏതാണെന്ന് നിരവധി ആളുകളാണ് യൂട്യൂബിൽ തന്നെ തിരയുന്നത്. 2024 ഒക്ടോബർ 16 വരെ, യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മികച്ച 10 വീഡിയോകൾ ഇതാ.
യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട 10 വീഡിയോകൾ : Top 10 Most-Watched YouTube Videos 2024
Rank | Video Name | Channel Name | Views (in billions) | Published Date |
1 | Baby Shark Dance | Pinkfong Kids’ Songs & Stories | 15.17 | 17 June 2016 |
2 | Despacito | Luis Fonsi | 8.56 | 12 January 2017 |
3 | Johny Johny Yes Papa | LooLoo Kids | 6.96 | 8 October 2016 |
4 | Bath Song | Cocomelon | 6.87 | 2 May 2018 |
5 | Wheels on the Bus | Cocomelon | 6.63 | 24 May 2018 |
6 | See You Again | Wiz Khalifa | 6.42 | 6 April 2015 |
7 | Shape of You | Ed Sheeran | 6.34 | 30 January 2017 |
8 | Phonics Song with Two Words | ChuChu TV | 6.04 | 6 March 2014 |
9 | Uptown Funk | Mark Ronson | 5.35 | 19 November 2014 |
10 | Gangnam Style | PSY | 5.31 | 15 July 2012 |
ഉറവിടം:ഫോബ്സ്
Read More
- 25 ലക്ഷം ദീപപ്രഭയിൽ അയോധ്യ; ലോക റെക്കോഡ്
- ഭാരം കുറയ്ക്കാനുള്ള ശ്രമം; ലോകത്തിലെ ഏറ്റവും തടിയൻ പൂച്ച വിടപറഞ്ഞു
- ബിഎംഡബ്യു കാറിലെത്തി പൂച്ചട്ടി മോഷണം; യുവതിയുടെ വീഡിയോ വൈറൽ
- സിനിമയിലെ വില്ലൻ തിയേറ്ററിൽ എത്തി; ഓടിവന്ന് കരണത്ത് അടിച്ച് പ്രേക്ഷക: Telugu actor NT Ramaswamy slapped
- 'കോഹ്ലിയോട് പറയണം ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാനാണെന്ന്;' രോഹിതിനെ ചിരിപ്പിച്ച് ആരാധിക
- 'ഒറ്റ ചാൻസ്;' ഷോയ്ക്കിടെ പ്രണയിനിയെ പ്രെപ്പോസ് ചെയ്തോളാൽ യുവാവിനോട് ശ്രേയ ഘോഷാൽ
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.