scorecardresearch

25 ലക്ഷം ദീപപ്രഭയിൽ അയോധ്യ; ലോക റെക്കോർഡ്

സരയൂ ഘട്ടിൽ 1,100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാ ആരതി നടന്നു

സരയൂ ഘട്ടിൽ 1,100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാ ആരതി നടന്നു

author-image
Trends Desk
New Update
Ayodhya Diwali

ചിത്രം: എക്സ്

25 ലക്ഷത്തിലധികം മൺവിളക്കുകളുടെ പ്രഭയിൽ അയോധ്യ രാമക്ഷേത്രം 'ദീപോത്സവം' ആഘോഷിച്ചു. ദീപാവലിക്കു മുന്നോടിയായി വർണാഭമായ ലേസർ ഷോയും സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം 'ആരതി' നടത്തിയെന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. സരയൂ ഘട്ടിലാണ് 1,100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാ ആരതി നടന്നത്.

Advertisment

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ആഘോഷങ്ങളിൽ മ്യാൻമർ, നേപ്പാൾ, തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും ഉത്തരാഖണ്ഡിൽ നിന്നുള്ള രാം ലീല അവതരണവും ഉണ്ടായിരുന്നു.

രാം കി പൈഡിയും സരയൂ നദിയും ഉൾപ്പെടെ 55 ഘട്ടുകളാലായാണ് ദീപോത്സവം നടന്നത്.  ലോക റെക്കോർഡ് സ്ഥാപിച്ച ദീപങ്ങളുടെ കണക്കെടുക്കാൻ ഡ്രോണുകളും പ്രദേശത്ത് വിന്യസിച്ചിരുന്നു. സരയൂ തീരത്ത് ലക്ഷക്കണക്കിന് ദീപങ്ങൾ പ്രകാശിക്കുന്ന മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Advertisment

ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച് കാർത്തിക മാസത്തിലെ 15-ാം ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്ത്യയിലെ ആളുകൾ ഏറ്റവും ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ഈ വർഷം ഒക്ടോബർ 31നാണ് ദക്ഷിണേന്ത്യയിലെ ദീപാവലി ആഘോഷം. അതേസമയം, ഉത്തരേന്ത്യയിൽ ഒക്ടോബർ 29 മുതൽ നവംബർ മൂന്നു വരെ നീണ്ടു നിൽക്കുന്നതാണ് ദീപാവലി ആഘോഷം.

Read More

Diwali Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: