/indian-express-malayalam/media/media_files/2024/11/15/MN3UVKH277sFNJY78pcQ.jpg)
യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
വൈദ്യുതി ടവറിന്റെ മുകളിൽ കയറി യുവാവിന്റെ നൃത്തം. ഉത്തർപ്രദേശിലെ നോയിഡയിലാണ് യുവാവ് ഹൈ വോൾട്ടേജ് വൈദ്യുതി ടവറിന്റെ മുകളിൽ വലിഞ്ഞു കയറി നൃത്തം ചെയ്തത്. വൈദ്യുതി ടവറിനു മുകളിൽ കയറി ഇരുന്ന് അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
യുവാവ് വൈദ്യുതി പോസ്റ്റിന്റെ മുകൾഭാഗത്തേക്ക് കയറുന്നതും അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. യുവാവിനോട് താഴെ ഇറങ്ങാൻ തടിച്ചു കൂടിയ ജനങ്ങൾ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. ഒടുവിൽ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രണ്ടു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെ ഇറക്കിയത്.
Noida: A young man in Noida's Sector 113 climbed a high tension pole and narrowly escaped injury after coming in contact with the wires. With the help of locals, he was safely brought down after much effort pic.twitter.com/LmmQArsgav
— IANS (@ians_india) November 10, 2024
തലനാരിഴയ്ക്കാണ് യുവാവ് വൈദ്യുതി കമ്പികളിൽ തട്ടാതെ രക്ഷപ്പെട്ടത്. യുവാവിന് മാനസിക വിഭ്രാന്തി ഉണ്ടോയെന്നും സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Read More
- റീൽസ് എടുക്കാൻ എസ്യുവി പാളത്തില്‍ കയറ്റി; പണി പാളിയപ്പോൾ സാഹസിക രക്ഷപെടൽ; വീഡിയോ
- കോഹ്ലിക്ക് ആരാധകരുടെ പിറന്നാൾ സർപ്രൈസ്; നാണത്തോടെ സൂപ്പർതാരം
- Most viewed YouTube videos: യൂട്യൂബിൽ ഏറ്റവും അധികം ആളുകൾ കണ്ട 10 വീഡിയോകൾ
- 25 ലക്ഷം ദീപപ്രഭയിൽ അയോധ്യ; ലോക റെക്കോഡ്
- ഭാരം കുറയ്ക്കാനുള്ള ശ്രമം; ലോകത്തിലെ ഏറ്റവും തടിയൻ പൂച്ച വിടപറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.