scorecardresearch

റീൽസ് എടുക്കാൻ എസ്‌യുവി പാളത്തില്‍ കയറ്റി; പണി പാളിയപ്പോൾ സാഹസിക രക്ഷപെടൽ; വീഡിയോ

പാളത്തിൽ നിന്ന് അലക്ഷ്യമായി വാഹനം പിന്നോട്ടെടുത്ത യുവാവ്, അമിത വേഗത്തിൽ രക്ഷപെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

പാളത്തിൽ നിന്ന് അലക്ഷ്യമായി വാഹനം പിന്നോട്ടെടുത്ത യുവാവ്, അമിത വേഗത്തിൽ രക്ഷപെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

author-image
WebDesk
New Update
Drunk man drives SUV on railway tracks

ചിത്രം: എക്സ്

സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനായി സാഹസികത ചിത്രീകരിച്ച് അപകടം വരുത്തിവയ്ക്കുന്ന സംഭവങ്ങൾ പലപ്പോഴായി വാർത്തകളിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിൽ മദ്യപിച്ച് റെയിൽവേ ട്രാക്കിൽ വാഹനം ഓടിച്ചു കയറ്റുന്ന യുവാവിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

Advertisment

ജയ്പൂരിലാണ് സംഭവം. എസ്‌യുവി റെയില്‍വേ പാളത്തിലൂടെ ഓടിക്കാനായിരുന്നു ശ്രമം. വാഹനം പാളത്തിൽ കയറ്റിയതിന് പിന്നാലെ ഗുഡ്സ് ട്രെയിന്‍ വരുന്നത് കണ്ട് വണ്ടി പാളത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വാഹനം പാളത്തിൽ പെട്ടുപോയി.

സംഭവം ശ്രദ്ധയിൽപ്പെട്ട് ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് വാഹനം പാളത്തിന് പുറത്തെത്തിക്കാന്‍ സഹായിച്ചത്. എന്നാൽ അലക്ഷ്യമായി വാഹനം പിന്നോട്ടെടുത്ത യുവാവ്, അമിത വേഗത്തിൽ സ്ഥലത്തു നിന്ന് കടന്നുകളഞ്ഞു. 

രക്ഷപെടാനുള്ള ശ്രമത്തിനിടെ മൂന്നു പേരെ വാഹനം ഇടച്ചതായാണ് വിവരം. വാഹനത്തെ പിന്തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചാണ് യുവാവ് പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു. വാഹനം പാളത്തിൽ നിന്നു പുറത്തെടുക്കുന്നതിന്റെയും, അമിത വേഗത്തിൽ രക്ഷപെടുന്നതിന്റെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

Advertisment

ഈ മാസം ആദ്യം ഉത്തർപ്രദേശിലെ കാൺപൂരിൽ റെയിൽവേ പാളത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടെ രണ്ടു പേർ ട്രെയിനിടിച്ച് മരിച്ചിരുന്നു.

Read More

Railway Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: