/indian-express-malayalam/media/media_files/2024/11/20/a7zwIAmaoiG838tmeR6U.jpg)
(Photo: AR Rahman/Instagram)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഓസ്കാർ ജേതാവുകൂടിയായ എ.ആർ റഹ്മാൻ. ഭാര്യ സൈറ ബാനുവുമായി വേർപിരിയുന്നുവെന്ന റഹ്മാന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ആരാധകർ ഏറ്റെടുത്തത്. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്.
വിവാഹമോചന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ നിരവധി ആളുകളാണ് എ.ആർ റഹ്മാനെ ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രണ്ടു ലക്ഷത്തിലധികം ആളുകളാണ് എ.ആർ റഹ്മാനെ ഗൂഗിളിൽ തിരഞ്ഞത്.
/indian-express-malayalam/media/post_attachments/2b373fbd-fcf.png)
എക്സിലൂടെയാണ് എ.ആർ റഹ്മാൻ വിവാഹ മോചന വാർത്തകൾ സ്ഥിരീകരിച്ചത്. ദാമ്പത്യം 30 വർഷത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം കുറിച്ചു. "ദാമ്പത്യ ജീവിതം 30 വർഷത്തിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. ജീവിതത്തിൽ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോകുമ്പോൾ തങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് സുഹൃത്തുക്കളോട് നന്ദി പറയുന്നതായി," റഹ്മാൻ എക്സിൽ കുറിച്ചു.
1995 ലാണ് റഹ്മാനും സൈറയും വിവാഹിതരായത്. ഇരുവർക്കും ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്നു മക്കളാണുള്ളത്. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും തങ്ങളെ മനസ്സിലാക്കിയതിന് എല്ലാവരോടും നന്ദിയെന്നും റഹ്മാന്റെ മകൻ അമീൻ ഇൻസ്റ്റഗ്രാമിൽ എഴുതി.
അതേസമയം, എ.ആർ റഹ്മാനും സൈറ ബാനുവും വിവാഹ മോചനം പ്രഖ്യാപിച്ചതിനു മണിക്കൂറുകൾക്കുള്ളിൽ റഹ്മാന്റെ ട്രൂപ്പിലെ ഒരു പ്രധാന അംഗവും തന്റെ വിവാഹമോചനം പ്രഖ്യാപിച്ചിരിക്കുകയാണ്. റഹ്മാൻ ഗ്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് ഭർത്താവ് സാക്സോഫോണിസ്റ്റ് മാർക്ക് ഹാർട്ട്‌സച്ചിൽ നിന്ന് വിവാഹമോചിതയാവുന്നു എന്നു പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട സംയുക്ത പ്രസ്താവനയിൽ ആണ് മോഹിനിയും മാർക്കും ഇക്കാര്യം വെളിപ്പെടുത്തിയത്.
Read More
- 'കോൾഡ്പ്ലേ' ടിക്കറ്റിന് തീവില; മറിച്ചുവിൽക്കുന്നത് 10 ലക്ഷം രൂപയ്ക്ക്
- ഹൈ വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിലിരുന്ന് യുവാവിന്റെ നൃത്തം; വീഡിയോ വൈറൽ
- റീൽസ് എടുക്കാൻ എസ്യുവി പാളത്തില് കയറ്റി; പണി പാളിയപ്പോൾ സാഹസിക രക്ഷപെടൽ; വീഡിയോ
- കോഹ്ലിക്ക് ആരാധകരുടെ പിറന്നാൾ സർപ്രൈസ്; നാണത്തോടെ സൂപ്പർതാരം
- Most viewed YouTube videos: യൂട്യൂബിൽ ഏറ്റവും അധികം ആളുകൾ കണ്ട 10 വീഡിയോകൾ
- 25 ലക്ഷം ദീപപ്രഭയിൽ അയോധ്യ; ലോക റെക്കോഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.