/indian-express-malayalam/media/media_files/2024/12/02/v4ixDv0aNQaMsMkmWmF7.jpg)
Photo: Instagram/multiversematrix
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച നിർമ്മിച്ച ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സോഷ്യൽ മീഡിയിയൽ ശ്രദ്ധനേടാറുണ്ട്. യാഥാർത്ഥ്യത്തെ മറികടക്കുന്ന മികവോടെയാണ് ഇവയിൽ പലതും നിർമ്മിക്കപ്പെടുന്നത്. അടുത്തിടെ എഐ നിർമ്മിച്ച മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജനപ്രിയ ഹോളിവുഡ് കഥാപാത്രങ്ങൾ വൈറലായിരുന്നു.
ഇപ്പോഴിതാ എഐ നിർമ്മിച്ച സൂപ്പർ ഹീറോസിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. മലയാളത്തിന്റെ ഹാസ്യ രാജാക്കന്മാരാണ് ജനപ്രിയ സൂപ്പർ ഹീറോസായി എത്തുന്നത്. സൂപ്പർമാൻ ആയി സലീം കുമാറും സ്പൈഡർ മാൻ ആയി ഇന്ദ്രൻസും ബ്ലാക് പാന്തറായി വിനായകനും ഹൾക്ക് ആയി ഇന്നസെന്റുമെല്ലാം വീഡിയോയിലുണ്ട്.
കാണുന്നവരിൽ ഒരേസമയം കൗതുകവും ആത്ഭുതവും സൃഷ്ടിക്കുന്നതാണ് വീഡിയോ. എഐ നിർമ്മിത വീഡിയോകൾ പങ്കുവയ്ക്കുന്ന "multiversematrix" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പോസ്റ്റു ചെയ്തത്.
നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോ ഇതിനകം രണ്ടു ലക്ഷത്തിലധികം കാഴ്ചകൾ നേടിയിട്ടുണ്ട്. മലയാളം സിനിമ താരങ്ങളുടെ ഉൾപ്പെടെ നിരവധി എഐ വീഡിയോകൾ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.
Read More
- വില ഒരു ലക്ഷം, ദുബായിലെ 'സ്വർണ ചായ' കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
- Google Trends: വോട്ടെണ്ണൽ ദിനത്തിൽ ഗൂഗിൾ ട്രെൻഡിൽ താരം തിരഞ്ഞെടുപ്പ് കമ്മിഷൻ
- Google Trends: വിവാഹ മോചനം പ്രഖ്യാപിച്ചിതിനു പിന്നാലെ എ.ആർ റഹ്മാനെ തിരഞ്ഞ് ആരാധകർ; ഗൂഗിളിൽ ട്രെന്റിങ്
- 'കോൾഡ്പ്ലേ' ടിക്കറ്റിന് തീവില; മറിച്ചുവിൽക്കുന്നത് 10 ലക്ഷം രൂപയ്ക്ക്
- ഹൈ വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിലിരുന്ന് യുവാവിന്റെ നൃത്തം; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.