scorecardresearch

പാരാഗ്ലൈഡറിൽ മാസ്സ് എൻട്രി; പറന്നിറങ്ങിയത് മുഖ്യാതിഥിയുടെ മേൽ; വീഡിയോ വൈറൽ

പാക്കിസ്ഥാനിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയിയൽ ശ്രദ്ധനേടുന്നത്

പാക്കിസ്ഥാനിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയിയൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pakistani paraglider lands on chief guest

ചിത്രം: എക്സ്

പാരാഗ്ലൈഡറിൽ പറന്നിറങ്ങുന്ന പാക്കിസ്ഥാനിൽ നിന്നുള്ള യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിയൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. പാരാഗ്ലൈഡറിൽ 'മാസ്സ് എൻട്രി' നടത്തുന്നുണ്ടെങ്കിലും പർന്നിറങ്ങുന്നത് അതിഥികൾക്കിടയിലേക്കാണ്.

Advertisment

ചുവപ്പും നീലയും നിറത്തിലുള്ള പുക പറത്തി പാരാഗ്ലൈഡർ ലാൻഡിങ് നടത്തുന്നത് വീഡിയോയിൽ കാണാം. എന്നാൽ ടൈമിങ് അല്പം തെറ്റുന്നതോടെ ലാൻഡിങ് കൈവിട്ടു. താഴെയായി അതിഥികൾ ഇരിക്കുന്ന നിരയിലേക്കാണ് പാരച്യൂട്ട് ഇടിച്ചിറങ്ങുന്നത്.

വേദിയിലുണ്ടായിരുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നത് വീഡിയോയിൽ കാണാം. ആർക്കും പരിക്കില്ലെങ്കിലും, ഗ്ലൈഡർ പാരച്യൂട്ടിൽ കുരുങ്ങിപോയി. ഖലീജ് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഗിൽജിത്-ബാൾട്ടിസ്ഥാൻ്റെ 76-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് സംഭവം.

Advertisment

മൂന്നു ലക്ഷത്തോളം കാഴ്ചകൾ നേടിയ വീഡിയോ വൈറലായിട്ടുണ്ട്. നിരവധി ഉപയോക്താക്കളാണ് കമന്റുമായി വീഡിയോയിലെത്തുന്നത്.

Read More

Pakisthan Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: