scorecardresearch

അപ്രതീക്ഷിത അതിഥിയുമൊത്ത് തരൂർ; ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതോടെ സംഗതി സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതോടെ സംഗതി സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു

author-image
Trends Desk
New Update
taroor

അപ്രതീക്ഷിത അതിഥിയുമൊത്ത് തരൂർ (ഫൊട്ടൊ-ശശിതരൂർ-എക്സ്)

ന്യൂഡൽഹി: അപ്രതീക്ഷിതമായി തനിക്കരികിൽ എത്തിയ അതിഥിയെപ്പറ്റി വാചാലനായി ഡോ.ശശി തരൂർ എംപി. ബുധനാഴ്ച പുലർച്ചെ ഡൽഹിയിലെ തന്റെ വസതിയിൽ പതിവ് പത്രവായനയ്ക്ക് ഇരുന്നപ്പോൾ തനിക്ക് അരികിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു കുരങ്ങിനെപ്പറ്റിയാണ് തരൂർ എക്‌സിൽ വാചാലനായത്. വന്നയുടെനെ തന്നെ കുരങ്ങ് തരൂരിന്റെ മടിയിൽ ഇരുപ്പുറപ്പിച്ചു. കടിയേൽക്കുമോ എന്ന് ഭയന്നെങ്കിലും ശാന്തനായി ഇരുന്നതിനാൽ പേടിച്ചില്ലെന്നാണ് തരൂർ പറഞ്ഞത്. അപ്രതീക്ഷിത അതിഥിയുമൊത്തുള്ള ഫോട്ടോയും എക്സിൽ തരൂർ പങ്കിട്ടുണ്ട്്.

Advertisment

അസാധാരണ അനുഭവമാണ് ഉണ്ടായത്. പൂന്തോട്ടത്തിൽ രാവിലെ പത്രം വായിക്കുമ്പോഴാണ് കുരങ്ങൻ എത്തിയത്. എന്റെ അടുത്തേയ്ക്ക് വന്ന് നേരെ മടിയിൽ കയറി ഇരിക്കുകയായിരുന്നു. ഞാൻ നൽകിയ രണ്ട് വാഴപ്പഴം അവൻ കഴിച്ചു. എന്നെ കെട്ടിപ്പിടിച്ച് നെഞ്ചിൽ തലചായ്ച്ച് ഉറങ്ങി. ഞാൻ മെല്ലെ എഴുന്നേൽക്കാൻ തുടങ്ങി. അവൻ ചാടി എഴുന്നേറ്റു- ശശി തരൂർ എക്‌സിൽ കുറിച്ചു.

കുരങ്ങൻ ആക്രമിക്കാതിരുന്നതിൽ തരൂർ ആശ്വാസം കൊള്ളുന്നുണ്ട്. കടി ഏൽക്കുകയാണെങ്കിൽ കുത്തിവെപ്പ് എടുക്കേണ്ടി വരുമോ എന്നതായിരുന്നു തരൂരിന്റെ ആശങ്ക.പക്ഷേ, കുരങ്ങൻ ഉപദ്രവിച്ചില്ല. ശാന്തനായി ഇരിക്കുകയും പഴം കഴിക്കുകയും എഴുന്നേറ്റ് പോവുകയും ചെയ്തു. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതോടെ സംഗതി സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. എത്ര അത്ഭുതകരമാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. തരൂരിന്റെ ശാന്തമായ പെരുമാറ്റത്തെ വന്യജീവികൾ പോലും വിശ്വസിക്കുന്നുവെന്നായിരുന്നു മറ്റൊരു കമന്റ്. 

Read More

Advertisment
Shashi Tharoor MP Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: